7 March 2026, Saturday

Related news

February 28, 2026
February 24, 2026
February 23, 2026
February 22, 2026
February 22, 2026
February 18, 2026
February 11, 2026
February 3, 2026
January 31, 2026
January 28, 2026

വടശേരിക്കരയില്‍ വീണ്ടും കടുവയിറങ്ങി

Janayugom Webdesk
പത്തനംതിട്ട
May 25, 2023 6:37 pm

വടശേരിക്കര കുമ്പളത്താമണ്ണില്‍ വീണ്ടും കടുവയിറങ്ങി ആടിനെ കൊന്നു.വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തെരച്ചില്‍ തുടരുകയാണ്.
പ്രദേശത്ത് കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ പിടികൂടാന്‍ കൂട് സ്ഥാപിച്ചു. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് ജനവാസ മേഖലയില്‍ കടുവയുടെ സാന്നിധ്യം.

തിങ്കളാഴ്ച രാത്രി വടശേരിക്കര ചെമ്പരത്തിന്‍മൂട് ഭാഗത്തിറങ്ങിയ കടുവ വലിയമണ്ണില്‍ പി ടി സദാനന്ദന്റെ ആടിനെ പിടിച്ചിരുന്നു. കടുവ ആട്ടിന്‍കുട്ടിയെ ഭക്ഷിച്ചു. അവശിഷ്ടങ്ങള്‍ സദാനന്ദന്റെ വീടിന് 200 മീറ്റര്‍ അകലെ കണ്ടെത്തിയിരുന്നു. എന്നാല്‍ വനംവകുപ്പിന്റെ പരിശോധനയില്‍ കടുവയെ കണ്ടെത്താന്‍ കഴിഞ്ഞില്ല. പ്രദേശത്തെ മറ്റ് ചിലരും കടുവയെ കണ്ടതായി പറയുന്നു. 

Eng­lish Sum­ma­ry; The tiger came at Vadaserikara

You may also like this video

Kerala State - Students Savings Scheme

TOP NEWS

March 7, 2026
March 7, 2026
March 7, 2026
March 7, 2026
March 7, 2026
March 7, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.