28 December 2025, Sunday

Related news

December 22, 2025
December 21, 2025
December 20, 2025
December 16, 2025
December 10, 2025
November 24, 2025
November 23, 2025
October 25, 2025
October 22, 2025
October 21, 2025

അട്ടപ്പാടിയിൽ വീണ്ടും പുലിയിറങ്ങി; ആടുകളെ പിടിച്ചു

Janayugom Webdesk
പാലക്കാട്
February 26, 2023 4:25 pm

പാലക്കാട് അട്ടപ്പാടിയിൽ വീണ്ടും പുലിയിറങ്ങി. വനത്തിനോട് ചേർന്ന നരസിമുക്ക് പുവത്താ കോളനിയിലെ ആടുകളെയാണ് പുലി പിടിച്ചത്. കോളനിയിലെ കൃഷ്ണമൂർത്തിയുടെ ആടിനെയാണ് പുലി പിടിച്ചത്. പശുക്കളുടെ ബഹളം കേട്ട് വീട്ടുകാർ പുറത്തെത്തിയപ്പോൾ പുലി ആടുമായി ഓടി മറഞ്ഞിരുന്നു.
കോളനിയിൽ വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി. പ്രദേശത്ത് വളർത്തുമൃഗങ്ങൾ പുലിയുടെ ആക്രമണത്തിനിരയാകുന്നത് പതിവാണ്. കഴിഞ്ഞ ദിവസം കാട്ടാനയുടെ ആക്രമണത്തിലും ഇവിടെ ഒരാൾ മരിച്ചിരുന്നു.

Eng­lish Sum­ma­ry; The tiger came down again in Atta­pa­di; Caught the goat
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.