
തച്ചമ്പാറ പഞ്ചായത്തിലെ മുതുകുറുശി വാക്കോടനിൽ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ പുലി കുടുങ്ങി. ശനി രാത്രി പത്തോടെയാണ് സംഭവം. ടാപ്പിങ് തൊഴിലാളികൾക്കുമുന്നിലേക്ക് പുലി ചാടിവീണതിനെത്തുടർന്ന് ആഴ്‌ചകൾക്കുമുമ്പാണ് വാക്കോടൻ ഭാഗത്തെ റബർ തോട്ടത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥരും ആർആർടിയുംചേർന്ന് കൂട് സ്ഥാപിച്ചത്. നായയെയാണ് കൂട്ടിൽ വനം വകുപ്പ് ഇരയായി കെട്ടിയത്. രാത്രിയോടെ വനം അധികൃതർ സ്ഥലത്തെത്തി തുടർനടപടി സ്വീകരിച്ചു.
അതേസമയം മലമ്പുഴ വനമേഖലയിൽ അകമലവാരം കൊല്ലംകുന്ന് എലിവാലിൽ വനത്തിനുള്ളിൽ പുലിയെ ചത്ത നിലയിൽ കണ്ടെത്തുകയായിരുന്നു. വനംവകുപ്പിന്റെ സ്ഥിരം പട്രോളിങ്ങിനിടെയാണ് ജഡം കണ്ടത്. ഏകദേശം എട്ടുവയസ്സുള്ള പെൺപുലിയാണെന്നാണ് നിഗമനം. ജഡത്തിന് രണ്ടുമാസത്തിലധികം പഴക്കമുണ്ടെന്നും മരണത്തിൽ അസ്വാഭാവികതയില്ലെന്നും വനംവകുപ്പ് ഒലവക്കോട് റേഞ്ച് ഓഫീസർ കൃഷ്ണദാസ് അറിയിച്ചു. സ്ഥലത്ത് പരിശോധന പൂർത്തിയാക്കിയശേഷം വനംവകുപ്പ് വെറ്ററിനറി സർജൻ ഡേവിസ് അബ്രഹാമിന്റെ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടം പൂർത്തിയാക്കി ജഡം സംസ്കരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.