സിഗ്നലിൽ നിർത്തിട്ടിരിക്കുകയായിരുന്ന കാറിന് പിന്നിലേക്ക് ടിപ്പർ ലോറി ഇടിച്ചു കയറി അപകടം. ഒരു വയസുള്ള കുട്ടി ഉൾപ്പെടെ മൂന്ന് പേർ മരിച്ചു. അമിത വേഗത്തിലെത്തിയ ടിപ്പർ ലോറി നിയന്ത്രണം നഷ്ടമായി കാറിന്റെ പിന്നിലേക്ക് ഇടിച്ചുകയറുകയായിരുന്നു. നാല് പേര്‍ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. തമിഴ്നാട്ടിലെ ചെങ്കൽപേട്ട് ജില്ലയിലെ സിംഗപെരുമാൾ കോവിലിലായിരുന്നു സംഭവം.
കാർ ചെന്നൈ-ട്രിച്ചി ദേശീയ പാതയിൽ സിംഗപെരുമാൾ കോവിലിന് സമീപത്തെ ഒരു ട്രാഫിക് സിഗ്നലിൽ നിർത്തിയിരിക്കുകയായിരുന്നു. കാറിന് മുന്നിൽ ഒരു കണ്ടെയ്നർ ലോറിയും നിർത്തിയിട്ടിട്ടുണ്ടായിരുന്നു. ഈ സമയം പിന്നിൽ നിന്ന് അമിത വേഗത്തിലെത്തിയ ടിപ്പർ ലോറി നിയന്ത്രണംവിട്ട് കാറിന് പിന്നിലേക്ക് ഇടിച്ചുകയറുകയായിരുന്നു. രണ്ട് വാഹനങ്ങൾക്ക് ഇടയിൽപ്പെട്ട് കാർ പൂർണമായും തകർന്ന നിലയിലാണ്. അപകടത്തെ തുടർന്ന് ദേശീയ പാതയിൽ രണ്ട് മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.