
ശബരിമല ദർശനത്തിനെത്തിയ രാഷ്ട്രപതി ദ്രൗപതി മുർമു സഞ്ചരിച്ച ഹെലികോപ്റ്ററിന്റെ ടയറുകള്‍ ലാന്‍ഡ് ചെയ്ത സ്ഥലത്തെ കോൺക്രീറ്റില്‍ താഴ്ന്നുപോയി. സന്ദര്‍ശനത്തിന്റെ ഭാഗമായി പത്തനംതിട്ടയിലെ കോന്നി പ്രമാടം ഇൻഡോർ സ്റ്റേഡിയത്തിൽ ഒരുക്കിയ ഹെലിപാഡിലാണ് സംഭവം. ടയറുകള്‍ താഴ്ന്നതിനെ തുടർന്ന് പൊലീസും ഫയർഫോഴ്സും ചേർന്നാണ് ഹെലികോപ്റ്റർ തള്ളി മാറ്റിയത്.
രാഷ്ട്രപതിയുടെ ശബരിമല ദര്‍ശനത്തിനായി ആദ്യം നിലയ്ക്കലിൽ ഹെലികോപ്റ്റർ ഇറക്കാനായിരുന്നു നിശ്ചയിച്ചിരുന്നത്. മഴയും പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് ക്രമീകരണങ്ങളില്‍ മാറ്റം വരുത്തുകയായിരുന്നു. അവസാന നിമിഷം ലാൻഡിംഗ് സ്ഥലം പ്രമാടം ഇൻഡോർ സ്റ്റേഡിയത്തിലേക്ക് മാറ്റിതിനാല്‍ രാവിലെയാണ് കോൺക്രീറ്റ് ചെയ്ത് പ്രമാടത്ത് ഹെലിപാഡ് ഒരുക്കിയത്. ഈ കോൺക്രീറ്റ് ഉറയ്ക്കുന്നതിന് മുൻപേ ഹെലികോപ്റ്റർ ഇറക്കേണ്ടി വന്നതാണ് തറ താഴാൻ കാരണം. സംഭവം ഗുരുതര സുരക്ഷാ വീഴ്ചയാണ് .
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.