8 January 2025, Wednesday
KSFE Galaxy Chits Banner 2

ചൊരിമണലിൽ നൂറുമേനി വിളഞ്ഞ 
പൂവൻ വാഴ കൃഷിയുടെ വിളവെടുപ്പ് നടത്തി

Janayugom Webdesk
മുഹമ്മ
March 8, 2022 10:51 am

കഞ്ഞിക്കുഴിയിലെ തലമുതിർന്ന കർഷകൻ അയ്യപ്പൻചേരിയിലെ എസ് ചെല്ലപ്പൻ ഒരേക്കറിൽ നടത്തിയ പൂവൻ വാഴ കൃഷിയുടെ വിളവെടുപ്പ് കൃഷിമന്ത്രി പി പ്രസാദ് നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഗീതാ കാർത്തികേയൻ, വൈസ് പ്രസിഡന്റ് എം സന്തോഷ് കുമാർ, എൻ കെ നടേശൻ, സി പി ദിലീപ്, പഞ്ചായത്തംഗംജോഷിമോൻ, ബൈരഞ്ചിത്ത്, എ വി സലിം കുമാർ, എൻ ജി ഒ യൂണിയൻ ജില്ലാ സെക്രട്ടറി ബി സന്തോഷ്, കൃഷി ഓഫീസർ ജാനിഷ്, വി ടി സുരേഷ്, അനില, സി സിലീഷ് എന്നിവർ പങ്കെടുത്തു. എസ് ചെല്ലപ്പൻ സ്വാഗതം പറഞ്ഞു. പരമ്പരാഗത കർഷകനായ ചെല്ലപ്പൻ പൂവൻ വാഴ വർഷങ്ങളായികൃഷി ചെയ്യുന്നുണ്ട്. ഇരുനൂറോളം വാഴകളാണ് ഇത്തവണ പരിപാലിച്ചത്.

പ്രാദേശിക മാർക്കറ്റുകളിലാണ് വിപണനം. ചാണകവും കോഴിവളവും പച്ചിലകളുമാണ് പ്രധാന വളപ്രയോഗം. ദിവസവും പരിചരണമുള്ളതുകൊണ്ടു തന്നെ കീടരോഗബാധ കാണുമ്പോൾ തന്നെ നശിപ്പിക്കാൻ കഴിയാറുണ്ട്. രാസവളങ്ങൾ ഉപയോഗിക്കാത്തതിനാൽ പഴത്തിന് നല്ല മാർദ്ദവം ഉണ്ട് എന്നുള്ളതും പ്രത്യകതയാണ്. കുലകൾ പലതും നേരത്തേ ബുക്ക് ചെയ്തു കഴിഞ്ഞു. പഞ്ചായത്ത് ഇത്തവണ പദ്ധതിയിൽ ഉൾപ്പെടുത്തി 7000 പൂവൻ വാഴവിത്തുകൾ കർഷക കൂട്ടായ്മകൾക്ക് നൽകിയിരുന്നു. വാഴപ്പഴങ്ങളിൽ ഏറെ രുചിയുളള പൂവൻപഴം ആരോഗ്യദായകവുമാണ്. അതുകൊണ്ടു തന്നെ ആവശ്യക്കാരുമുണ്ട്.

Kerala State AIDS Control Society
Kerala State - Students Savings Scheme

TOP NEWS

January 8, 2025
January 8, 2025
January 8, 2025
January 8, 2025
January 8, 2025
January 8, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.