22 December 2024, Sunday
KSFE Galaxy Chits Banner 2

പന്നിയങ്കരയിലെ ടോൾ നിരക്ക് കുറച്ചു

Janayugom Webdesk
പാലക്കാട്
June 6, 2022 2:04 pm

പാലക്കാട് വടക്കഞ്ചേരി പന്നിയങ്കര ടോൾ പ്ലാസയിലെ ടോൾ നിരക്ക് കുറച്ചു. ഹൈക്കോടതി ഉത്തരവിന് പിന്നാലെയാണ് നടപടി. ഏപ്രിൽ ഒന്ന് മുതൽ കൂട്ടിയ തുകയാണ് കുറച്ചത്. കോടതിയുടെ ഉത്തരവ് നടപ്പാക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി നിരവധി സംഘടനകൾ പ്രത്യക്ഷസമരവുമായി എത്തിയിരുന്നു.

നേരത്തെ പന്നിയങ്കര ടോൾ ബൂത്തിൽ പുതുക്കിയ നിരക്കിൽ പിരിവ് നടത്താൻ പാടില്ലെന്ന് ഹൈക്കോടതി ഉത്തരവ് നൽകിയിരുന്നു. അമിത ടോൾ പിരിവുമായി ബന്ധപ്പെട്ട് സ്വകാര്യ ബസുകൾ ടോൾ നൽകാതെ സർവീസ് നടത്തിയതിനെതിരെ കരാർ കമ്പനി നൽകിയ കേസിലാണ് കോടതി ഉത്തരവ്.

സ്വകാര്യ ബസുകളുമായി ബന്ധപ്പെട്ട പ്രശ്നം കോടതിയുടെ പരിഗണനയിൽ വരില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. മാർച്ച് ഒമ്പതിന് ടോൾ പിരിവ് ആരംഭിച്ചതിനുശേഷം ഏപ്രിൽ ഒന്നുമുതൽ ടോൾ നിരക്ക് 10–15 ശതമാനംവരെ കരാർ കമ്പനി വർധിപ്പിക്കുകയായിരുന്നു.

Eng­lish summary;The toll rate at Pan­niyankara has been reduced

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.