22 January 2026, Thursday

Related news

January 21, 2026
January 20, 2026
January 20, 2026
January 16, 2026
January 13, 2026
January 10, 2026
January 9, 2026
January 8, 2026
January 8, 2026
January 8, 2026

പല്ല് പറിച്ചെടുത്തു, നിലത്തേക്ക് വലിച്ചെറിഞ്ഞു; മന്ത്രവാദിയുടെ ചികിത്സയില്‍ ഒരു വയസുകാരന് ദാരുണാന്ത്യം

Janayugom Webdesk
ന്യൂഡല്‍ഹി
February 11, 2023 7:43 pm

യുപിയില്‍ ഒരു വയസുള്ള കുഞ്ഞിനെ മന്ത്രവാദി കൊലപ്പെടുത്തി. ചികിത്സയുടെ ഭാഗമാണെന്ന് പറഞ്ഞ് കുഞ്ഞിന്റെ പല്ല് പറിച്ചെടുക്കുകയും തറയിലെറിയുകയുമായിരുന്നു. ബുലാന്ദഷഹര്‍ ജില്ലയിലെ ധകാര്‍ ഗ്രാമത്തിലാണ് നടുക്കുന്ന സംഭവമുണ്ടായത്. രോഗബാധിതനായ ദമ്പതികള്‍ ആണ്‍കുഞ്ഞിനെയും കൊണ്ടാണ് വ്യാഴാഴ്ച രാത്രി മന്ത്രവാദിയുടെ അടുത്തെത്തിയത്. മന്ത്രവാദി കുഞ്ഞിന്റെ പല്ല് പൊട്ടിച്ചതിനു ശേഷം നിലത്തേക്ക് എറിയുകയായിരുന്നു. 

കുട്ടി ബോധരഹിതനായെന്ന് മനസിലാക്കിയപ്പോള്‍ രക്ഷിതാക്കള്‍ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ കൊണ്ടുപോവുകയായിരുന്നു. എന്നാല്‍ കുട്ടി മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു. കുട്ടിയുടെ കുടുംബം ഉടന്‍ മൃതദേഹവുമായി സമീപത്തെ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയും തുടര്‍ന്ന് മന്ത്രവാദിയെ പൊലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു. കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചിട്ടുണ്ട്.

Eng­lish Summary;The tooth was pulled out and thrown to the ground; One-year-old death
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.