29 June 2024, Saturday
KSFE Galaxy Chits

Related news

June 26, 2024
June 23, 2024
June 22, 2024
June 21, 2024
June 21, 2024
June 19, 2024
June 19, 2024
June 18, 2024
June 17, 2024
June 15, 2024

ആനചാടിക്കുത്തിലിറങ്ങി കുളിക്കുന്നതിനിടെ വിനോദസഞ്ചാരി കുഴഞ്ഞുവീണു മരിച്ചു

Janayugom Webdesk
തൊടുപുഴ
June 16, 2023 7:49 pm

വണ്ണപ്പുറം ആനചാടിക്കുത്ത് വിനോദ സഞ്ചാരകേന്ദ്രത്തിൽ കുളിക്കുന്നതിനിടെ സഞ്ചാരി കുഴഞ്ഞുവീണു മരിച്ചു. എറണാകുളം കുമ്പളങ്ങി അഴിക്കകം അറയ്‍ക്കപ്പാടത്ത് ജോളി സേവ്യർ (52) ആണ് മരിച്ചത്. ഉച്ചയ്ക്ക് 2.30നാണ് സംഭവം. 17 അം​ഗസംഘമാണ് ആനചാടിക്കുത്തിലെത്തിയത്. ഇവർ കുളിക്കുന്നതിനിടയിൽ ജോളിക്ക് അസ്വസ്ഥത ഉണ്ടായി.

ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൃദയസ്തംഭനമാണ് മരണകാരണമെന്നാണ് പ്രാഥമിക നി​ഗമനമെന്ന് കാളിയാര്‍ പൊലീസ് പറഞ്ഞു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം തൊടുപുഴ ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്‌. ശനിയാഴ്‍ച പോസ്‍റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. സംസ്‍കാരം ശനി പകല്‍ കുമ്പളങ്ങി സെന്റ് പീറ്റേഴ്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ഷീന. മക്കൾ: ഗിൽഗിൻ, ഗിൽന.

Eng­lish Sum­ma­ry: The tourist col­lapsed and died while tak­ing a bath

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.