അസമില്‍ ചരക്ക് ട്രെയിന്‍ പാളം തെറ്റിയതിനെ തുടര്‍ന്ന് ആറ് ട്രെയിനുകള്‍ റെയില്‍വെ റദ്ദാക്കിയതോടെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ യാത്ര ചെയ്ത നൂറുകണക്കിന് യാത്രക്കാര്‍ വെള്ളിയാഴ്ച അസമില്‍ കുടുങ്ങി. ലുംഡിംഗ് ഡിവിഷനിലെ ജതിംഗ ലാംപൂര്‍, ന്യൂഹരംഗജാവോ സേറ്റഷനുകള്‍ക്കിടയിലാണ് ചരക്ക് തീവണ്ടി പാളം തെറ്റിയത്. അസമിലെ ദിഫു, നാഗോണ്‍,സില്‍ച്ചാര്‍ ‚കരിംഗഞ്ച്, ദരംഗ് ‑ഉദല്‍ഗുരി എന്നീ അഞ്ച് സീറ്റുകളിലേക്കുള്ള വോട്ടെടുപ്പാണ് വെള്ളിയാഴ്ച നടന്നത്.
ട്രെയിന്‍ പാളം തെറ്റിയതോടെ ഷെഡ്യൂള്‍ ചെയ്ത ഏഴ് ട്രെയിനുകള്‍ പകുതിയില്‍ വച്ച് യാത്ര അവസാനിപ്പിച്ചിരുന്നു. എന്നാല്‍ മൂന്നു ട്രെയിനുകള്‍ പുനക്രമീകരിച്ചു സര്‍വ്വീസ് നടത്തി. ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടതോടെ ധാരാളം യാത്രക്കാര്‍ക്ക് കിംഗഞ്ചിലേക്ക് പോകാന്‍ കഴിയാതായതോടെ അവര്‍ക്ക് അവരുടെ സമ്മതിദാനാവകാശം ഉപയോഗിക്കാന്‍ സാധിച്ചില്ല. ഇതില്‍ ഭൂരിഭാഗവും മുസ്ലീം കുടിയേറ്റക്കാരാണെന്നാണ് റിപ്പോര്‍ട്ട്. അതേസമയം യാത്രക്കാര്‍ക്ക് കരിംഗഞ്ചിലേക്ക് പോകാന്‍ ബസുകള്‍ ക്രമീകരിച്ചുണ്ടെന്ന് റെയില്‍വേ ഉദ്യോഗസഥര്‍ പറഞ്ഞു.
English Summary: The train derailed; Six trains were canceled and hundreds of passengers were stranded
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.