ശമ്പളം കിട്ടാത്തതിനെത്തുടര്‍ന്ന് ബാഡ്ജ് ധരിച്ച് പ്രതിഷേധിച്ച കെഎസ്ആർടിസി കണ്ടക്ടര്‍ അഖിലയെ സ്ഥലംമാറ്റിയ നടപടി റദ്ദാക്കി. ശമ്പളം ലഭിക്കാന്‍ വൈകിയെന്നാരോപിച്ച് ബാഡ്ജ് ധരിച്ചുകൊണ്ട് ജോലിചെയ്തതിനുപിന്നാലെയാണ് വൈക്കം ഡിപ്പോയിലെ കണ്ടക്ടർ അഖില എസ് നായരെ പാലായിലേക്ക് സ്ഥലം മാറ്റിയത്.
സിഎംഡിയുടെ റിപ്പോർട്ടിനെ തുടർന്നാണ് നടപടിയെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. അതേസമയം, അഖില ബാഡ്ജില്‍ പ്രദര്‍ശിപ്പിച്ച കാര്യങ്ങള്‍ വസ്തുതാ വിരുദ്ധമാണെന്നും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. 6 ദിവസം മാത്രമാണ് ശമ്പളം വൈകിയത്, എന്നാല്‍ 41 ദിവസം മുടങ്ങിയെന്നാണ് ബാഡ്ജില്‍ ജീവനക്കാരി പ്രദർശിപ്പിച്ചതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. അഞ്ചാം തീയതിയാണ് കെഎസ്ആര്‍ടിസിയിലെ ശമ്പള ദിവസം. സ്ഥലം മാറ്റം ശിക്ഷാ നടപടിയല്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പ്രതിഷേധം സർക്കാരിനെ അപകീർത്തിപ്പെടുത്തിയെന്നാണു കെഎസ്ആർടിസി നിലപാട്.
English Summary: The transport minister says that the accusation of female conductor Akhila is untrue; The transferred action is quashed
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.