18 April 2025, Friday
KSFE Galaxy Chits Banner 2

Related news

March 31, 2025
March 25, 2025
March 17, 2025
January 19, 2025
January 12, 2025
January 3, 2025
December 19, 2024
December 16, 2024
December 8, 2024
December 7, 2024

കാനനപാത വഴി എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിന് സൗകര്യമൊരുക്കി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

Janayugom Webdesk
തിരുവനന്തപുരം
December 16, 2024 11:38 am

പരമ്പരാഗത കാനനപാത വഴി എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് വരിനില്‍ക്കാതെ ശബരിമല ദര്‍ശനത്തിന് സൗകര്യമൊരുക്കി തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ്.എരുമേലിയിലും, പുല്ലുമേട്ടിലും തീര്‍ത്ഥാടകര്‍ക്ക് പ്രത്യേക പ്രവേശന പാസ് നല്‍കുമെന്നും മാറ്റം ഈ തീര്‍ത്ഥാടന കാലത്ത് തന്നെ നടപ്പിലാക്കുമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് വ്യക്തമാക്കി .

വനം വകുപ്പുമായി സഹകരിച്ചാണ് കാനന പാതവഴി എത്തുന്ന തീർഥാടകർക്ക് പ്രത്യേക ടാഗ് നൽകുന്നത്. ഇത്തരത്തിൽ പുല്ലുമേട് നിന്നും എരുമേലിയിൽ നിന്നും കാനന പാതയിലൂടെ വന്നു നടപന്തലിൽ എത്തുന്ന പ്രത്യേകം ടാഗ് ധരിച്ച തീർഥാടകർക്ക് പ്രത്യേക വരി ഉണ്ടാകും. ഈ വരിയിലൂടെ തീർഥാടകർക്ക് ദർശനം നടത്താം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.