4 March 2026, Wednesday

Related news

February 26, 2026
February 26, 2026
February 26, 2026
February 25, 2026
February 25, 2026
February 25, 2026
February 23, 2026
February 23, 2026
February 23, 2026
February 23, 2026

ലോറിക്ക് മുകളിൽ മരം കടപുഴകി വീണു

Janayugom Webdesk
പുനലൂർ
October 2, 2024 9:34 pm

ലോറിക്ക് മുകളിൽ മരം ഒടിഞ്ഞു വീണു ഒരു മണിക്കൂർ ഗതാഗതം മുടങ്ങി. കൊല്ലം തിരുമംഗലം ദേശീയ പാതയിൽ ആര്യങ്കാവ് ആർടിഒ ചെക് പോസ്റ്റിന് സമീപം ബുധനാഴ്ച ഉച്ചയോടെയായിരുന്നു അപകടം. അപകടത്തിൽ ആർക്കും പരിക്കില്ല. പാതയിലേക്ക് ചരിഞ്ഞു നിന്ന വനംവകുപ്പിന്റെ തേക്ക് മരമാണ് വീണത്. തമിഴ്‌നാട്ടിൽ നിന്നും കേരളത്തിലേക്ക് പാറപ്പൊടിയുമായി വന്നതായിരുന്നു ലോറി.
മരം വീണ് ലോറിയുടെ മുൻഭാഗം തകർന്നു. ലോറിയിൽ ഉണ്ടായിരുന്ന ഡ്രൈവറും സഹായിയും രക്ഷപ്പെട്ടു. ആര്യങ്കാവ് റെയിഞ്ച് ഓഫിസറുടെ നേതൃത്വത്തിൽ വനംവകുപ്പ് മരം മുറിച്ച് മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.