ഭർത്താവിനെ കൊലപ്പെടുത്തിയെന്ന കേസിലെ വിചാരണ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ടാണ് കൂടത്തായി കൊലപാതക കേസ് പ്രതി ജോളി സുപ്രിം കോടതിലേക്ക്. കേസിലെ കുറ്റപത്രം റദ്ദാക്കണമെന്നും ഭൂമി തർക്കം കൊലപാതകമായി മാറിയത് തനിക്കെതിരായ ഗൂഢാലോചനയാണെന്നും ജോളി തന്റെ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
ഭർത്താവിനെ കൊലപ്പെടുത്തിയെന്ന കേസിൽ ശാസ്ത്രീയമായിട്ടുള്ള തെളിവുകളില്ലെന്നും വിചാരണ നിർത്തിവെക്കണമെന്നുമാണ് ആവശ്യം. കേസിൽ നിന്ന് തന്നെ കുറ്റവിമുക്തയാക്കണമെന്ന് ജോളി ഹർജിയിൽ ആവശ്യപ്പെട്ടു. 2011ലാണ് ജോളിയുടെ ഭർത്താവ് റോയ് തോമസ് മരിച്ചത്. റോയ് തോമസിന്റെ സഹോദരൻ സംശയം ഉന്നയിച്ചതിനെ തുടര്‍ന്നാണ് പൊലീസ് മൃതദേഹങ്ങൾ പുറത്തെടുത്തത്. തുടര്‍ന്ന് നടത്തിയ പരിശോധനകളിൽ കൊലപാതക വിവരം പുറത്തറിയുന്നത്. 2019 ഒക്ടോബറിലാണ് ജോളിയെ കോഴിക്കോട് റൂറൽ പൊലീസ് അറസ്റ്റ് ചെയ്തത്.
English Summary;The trial in the case of murder of the husband should be adjourned; Accused Jolly to the Supreme Court
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.