21 January 2026, Wednesday

Related news

January 21, 2026
January 21, 2026
January 15, 2026
January 15, 2026
January 14, 2026
January 14, 2026
January 13, 2026
January 13, 2026
January 11, 2026
January 11, 2026

ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി നല്‍കി ട്രംപ് ഭരണകൂടം:ചബഹാര്‍ തുറമുഖത്തിന്റെ ഉപരോധം ഇളവ് റദ്ദാക്കും

Janayugom Webdesk
വാഷിംങ്ടണ്‍
February 7, 2025 10:26 am

ഇന്ത്യന്‍ സര്‍ക്കാര്‍ ദശലക്ഷങ്ങള്‍ ചെലവഴിച്ച് വികസിപ്പിക്കുന്ന ഇറാനിലെ ചബഹാന്‍ തുറമുഖത്തിന് നല്‍കിയ ഉപരോധ ഇളവുകള്‍ റദ്ദാക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തയാറെടുക്കുമ്പോഴും കേന്ദ്രസര്‍ക്കാര്‍ മൗനത്തില്‍ വിഷയത്തില്‍ പ്രതികരിക്കാന്‍ തയ്യാറാകാത്ത അധികൃതര്‍ക്കെതിരെ പ്രതിഷേധം വ്യാപകമാണ്.

ഇന്ത്യയെ മധ്യ ഏഷ്യൻ രാജ്യങ്ങളുമായി ബന്ധിപ്പിക്കാൻ സഹായകമായ തുറമുഖത്തിന്‌ വിലക്ക്‌ വരുന്നത്‌ രാജ്യത്തിന്‌ കനത്ത തിരിച്ചടിയാണ്‌. ഇറാന്റെ എണ്ണകയറ്റുമതിയ്‌ക്കുള്ള ഉപരോധം സമ്പൂർണ്ണമാക്കാൻ സമ്മർദ്ദനയം പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായാണ്‌ ട്രംപ്‌ പുതിയ ഉപരോധ കരാറിൽ ഒപ്പിട്ടത്‌.ഇറാനുമായും അഫ്ഗാനിസ്ഥാനുമായും 2016‑ലെ ത്രികക്ഷി കരാറിന് കീഴിലാണ് ചബഹാർ തുറമുഖത്ത് ഷാഹിദ് ബെഹെഷ്തി ടെർമിനൽ ഇന്ത്യ വികസിപ്പിച്ചത്.

ഇറാനുമായി വ്യാപാര ഇടപാടുകളിൽ ഏർപ്പെടുന്നവർ ഉപരോധത്തിന്റെ അപകടസാധ്യതയെക്കുറിച്ച്‌ മനസിലാക്കണമെന്ന്‌ ബൈഡൻ ഭരണകൂടം അന്ന്‌ മുന്നറിയിപ്പ്‌ നൽകിയിരുന്നെങ്കിലും ചബഹാർ തുറമുഖം വികസിപ്പിക്കുന്നതിൽ ഇന്ത്യയ്‌ക്ക്‌ ഇളവ്‌ അനുവദിച്ചിരുന്നു. ഇതാണ്‌ ട്രംപിന്റെ പുതിയ ഉത്തരവിലൂടെ റദ്ദ്‌ ചെയ്യപ്പെടുന്നത്‌. 

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.