അധിനിവേശ ആരോപണങ്ങള്‍ ഉന്നയിച്ച് ഉക്രെയ്ന്‍ ആക്രമണം നടത്തുവെന്ന് വരുത്തിതീര്‍ക്കാന്‍ റഷ്യ വ്യാജ തെളിവുകള്‍ സൃഷ്ടിക്കുന്നുവെന്ന് യുഎസ്. ഉക്രെയ്‍ന്‍ തങ്ങളുടെ പ്രദേശത്ത് കടന്നുകയറിയെന്ന് വരുത്തിതീര്‍ക്കാനാണ് റഷ്യയുടെ ശ്രമം. ഇതിനായി റഷ്യ വ്യാജ ഗ്രാഫിക് വീഡിയോ നിര്‍മ്മിക്കുകയാണെന്നും യുഎസ് ആരോപിച്ചു. വ്യാജ തെളിവുകളുണ്ടാക്കി ഉക്രെയ്‍നില്‍ അധിനിവേശം നടത്താനാണ് റഷ്യയുടെ ശ്രമമെന്ന് യുഎസ് പ്രസ് സെക്രട്ടറി ജോൺ കിർബി പറഞ്ഞു.
ഉക്രെയ്ൻ സൈന്യമോ ഇന്റലിജൻസ് സേനയോ റഷ്യയുടെ സ്വതന്ത്ര ഭൂവിഭാഗത്തേയോ റഷ്യൻ സംസാരിക്കുന്ന ആളുകളേയോ ആക്രമിച്ചുവെന്ന് വരുത്താനാണ് ശ്രമം. തുടർന്ന് ഇക്കാര്യം ചൂണ്ടിക്കാട്ടി ഉക്രെയ്‍നെ ആക്രമിക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നതെന്നും കിർബി കൂട്ടിച്ചേർത്തു.വ്യാജ ആക്രമണത്തിന്റെ ഭാഗമായി ഗ്രാഫിക് വിഡിയോയും റഷ്യ പുറത്തിറക്കിയേക്കും. അതിൽ ഉക്രെയ്ൻ അല്ലെങ്കിൽ പടിഞ്ഞാറൻ സൈന്യത്തിന്റെ കൈവശം ആയുധങ്ങളുമുണ്ടാവും.
ഉക്രെയ്ന് നാറ്റോ നൽകിയ ആയുധങ്ങളുടെ സാന്നിധ്യമെല്ലാം വ്യാജ വിഡിയോയിൽ ഉണ്ടാവുമെന്നും ജോൺ കിർബി പറഞ്ഞു. അതേസമയം യുറോപ്യൻ യൂണിയനിലെ റഷ്യൻ അംബാസിഡർ വ്‍ളാദിമിർ ചിചോവ് ആരോപണങ്ങള്‍ നിരസിച്ചു. വ്യാജ ഓപ്പറേഷനുകളിലൂടെ ഉക്രെയ്‍നിൽ അധിനിവേശം നടത്താൻ പദ്ധതിയില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്ന യുഎസ് അതിന് തെളിവ് നൽകണമെന്നും ചിചോവ് ആവശ്യപ്പെട്ടു.
english summary; The U.S. says Russia is fabricating evidence against Ukraine
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.