
തൃക്കാക്കര നഗരസഭാ ഭരണം യുഡിഎഫിന് നഷ്ടമാകും. സ്വതന്ത്ര കൗണ്‍സിലര്‍മാര്‍ ഇടത് മുന്നണിക്ക് പിന്തുണ പ്രഖ്യാപിച്ചതോടെയാണിത്. അബ്ദുഷാന, ഇ പി കാദര്‍ കുഞ്ഞ്, വര്‍ഗീസ് പ്ലാശേരി, ഓമന സാബു എന്നീ കൗണ്‍സിലര്‍മാരാണ് യുഡിഎഫിനുള്ള പിന്തുണ പിന്‍വലിക്കന്നത്.
കോണ്‍ഗ്രസിന്‍റെ ഗ്രൂപ്പ് പോരുകളില്‍ കുടുങ്ങി ഭരണം കൃത്യമായി നടക്കുന്നില്ലെന്നാണ് സ്വതന്ത്ര കൗണ്‍സിര്‍മാരുടെ ആരോപണം. ഇതോടെയാണ് എല്‍ഡിഎഫിന് പിന്തുണ നല്‍കാന്‍ ഇവര്‍ തീരുമാനിച്ചത്. ഇക്കാര്യം വിശദീകരിച്ച് സ്വതന്ത്ര കൗണ്‍സിര്‍മാര്‍ മാധ്യമങ്ങളെ കണ്ടു.
സ്ഥാനമാനങ്ങള്‍ സംബന്ധിച്ച് പിന്നീട് തീരുമാനമെടുക്കുമെന്ന മാധ്യമങ്ങളെ കണ്ട സ്വതന്ത്ര കൗണ്‍സിലര്‍മാര്‍ പറഞ്ഞു.ചര്‍ച്ച തുടരുകയാണ്.മാലിന്യ പ്രശ്നം അടക്കം ജനങ്ങള്‍ നേരിടുകയാണ്.നാടിനെ സേവിക്കുകയാണ് ലക്ഷ്യം. ഇടതു മുന്നണി കൊണ്ടു വരുന്ന അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചതായും കൗണ്‍സിലര്‍മാര്‍ പറഞ്ഞു
English Summary:
The UDF will lose the Trikkakara municipal administration
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.