16 January 2026, Friday

Related news

January 13, 2026
January 7, 2026
January 7, 2026
January 1, 2026
January 1, 2026
December 30, 2025
December 25, 2025
December 23, 2025
December 22, 2025
December 9, 2025

റഷ്യക്കെതിരെ കൂടുതല്‍ ഉപരോധം പരിഗണനയിലെന്ന് യുഎസ്

Janayugom Webdesk
വാഷിങ്ടണ്‍
October 26, 2025 10:37 pm

ഉക്രെയ‍്ന്‍ യുദ്ധം അവസാനിപ്പിച്ചില്ലെങ്കില്‍ റഷ്യക്കെതിരെ കൂടുതല്‍ ഉപരോധം ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കുമെന്ന് യുഎസ്. റഷ്യന്‍ സമ്പദ്‍വ്യവസ്ഥയുടെ പ്രധാന മേഖലകളെ ലക്ഷ്യം വച്ചുള്ള കൂടുതൽ ഉപരോധങ്ങൾ ഭരണകൂടം തയ്യാറാക്കിയിട്ടുണ്ടെന്ന് വെെറ്റ് ഹൗസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. റഷ്യയുടെ ബാങ്കിങ് മേഖലയേയും എണ്ണ വിപണിയിലെത്തിക്കാൻ ഉപയോഗിക്കുന്ന അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യം വയ്ക്കുന്നതാണ് നിര്‍ദിഷ്ട നടപടികളെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. 

കഴിഞ്ഞ ദിവസം റഷ്യന്‍ എണ്ണ കമ്പനികളായ റോസ്‍നെഫ്റ്റിനും ലൂക്കോയിലിനും യുഎസ് ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. ഉക്രെയ‍്ന്‍ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ഒരു കരാറിൽ ഏർപ്പെടുന്നതിൽ ഗൗരവമുണ്ടെന്ന് ബോധ്യപ്പെടുന്നതുവരെ റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിനുമായി ഒരു ചർച്ചയും നടത്തില്ലെന്ന് ട്രംപ് വ്യക്തമാക്കി. പശ്ചിമേഷ്യയില പ്രശ്നം പരിഹരിക്കുന്നതിനു മുമ്പ് തന്നെ ഉക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാമെന്ന് കരുതിയെന്നും മാധ്യമപ്രവര്‍ത്തരോട് സംസാരിക്കവേ ട്രംപ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.