21 February 2026, Saturday

മൂന്നാറിൽ ഉൾപ്പെടെ അൾട്രാവയലറ്റ് സൂചിക കൂടുതൽ, അതീവ ജാഗ്രത വേണമെന്ന് ദുരന്ത നിവാരണ അതോറിറ്റി

Janayugom Webdesk
തിരുവനന്തപുരം
February 21, 2026 10:11 am

കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിൽ രേഖപ്പെടുത്തപ്പെട്ട ഉയർന്ന അൾട്രാവയലറ്റ് സൂചികയുടെ റിപ്പോർട്ടുമായി ദുരന്ത നിവാരണ അതോറിറ്റി. മൂന്നാർ അടക്കം നാലിടത്ത് ഓറഞ്ച് അലർട്ടാണ്. കെഎസ്ഡിഎംഎ സ്ഥാപിച്ച 14 സ്റ്റേഷനുകളിലെ സൂചിക പ്രകാരമാണ് മുന്നറിയിപ്പ്. മൂന്നാറിന് പുറമെ കോന്നി, ചെങ്ങന്നൂർ, ചങ്ങനാശ്ശേരി എന്നിവിടങ്ങളിലെ സ്റ്റേഷനുകളിലും യുവി ഇൻഡക്സ് കൂടുതലാണ്. ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ ഓറഞ്ച് അലർട്ട് നൽകി. അതീവ ജാഗ്രത വേണമെന്നും ഗൌരവകരമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നുമാണ് അറിയിപ്പ്. യുവി ഇൻഡക്സ് 8 മുതൽ 10 വരെയാണ് ഓറഞ്ച് അലർട്ട്. കൊല്ലം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടാണ്. യുവി ഇൻഡക്സ് 6 മുതൽ 7 വരെയെത്തുമ്പോഴാണ് മഞ്ഞ അലർട്ട് നൽകുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Skip to toolbar