12 March 2026, Thursday

Related news

March 12, 2026
March 12, 2026
March 12, 2026
March 12, 2026
March 11, 2026
March 10, 2026
March 10, 2026
March 9, 2026
March 9, 2026
March 9, 2026

രൂപയുടെ മൂല്യം വീണ്ടും ഇടി‍ഞ്ഞു; 92.35 നിലയിലെത്തി

Janayugom Webdesk
ന്യൂഡല്‍ഹി
March 12, 2026 8:41 pm

പശ്ചിമേഷ്യയിലെ സംഘര്‍ഷം തുടരുന്നതിനിടെ യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യന്‍ രൂപയുടെ മൂല്യത്തില്‍ വീണ്ടും ഇടിവ്. ഇന്നലെ ഇന്ത്യൻ രൂപയുടെ മൂല്യം 0.3% ഇടിഞ്ഞ് 92.35 രൂപയിലെത്തി. ഇത് ഈ ആഴ്ച ആദ്യം രേഖപ്പെടുത്തിയ 92.34 എന്ന റെക്കോർഡ് താഴ്ന്ന നിലയെ മറികടന്നു. വ്യാഴാഴ്ച 92.18 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ബുധനാഴ്ച യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 92.04 എന്ന നിലയിലായിരുന്നു. ഇറാൻ യുദ്ധവും ഇതിനുപിന്നാലെ ആഗോളവിപണിയിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയർന്നതുമാണ് ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ ഇടിവുണ്ടാക്കിയത്.
ഇന്നലെ ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളറായി ഉയർന്നതായാണ് റിപ്പോര്‍ട്ട്. ഈ സാഹചര്യത്തില്‍ എണ്ണവില ബാരലിന് 200 ഡോളർ വരെ എത്തുമെന്ന് ടെഹ്‌റാൻ മുന്നറിയിപ്പ് നൽകി. പശ്ചിമേഷ്യയിലെ സംഘർഷം ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് ഫെബ്രുവരി 27ന് ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് ഏകദേശം 72 ഡോളറായിരുന്നു. തിങ്കളാഴ്ചയും ആഗോളവിപണിയില്‍ എണ്ണവില ബാരലിന് 100 ഡോളർ കടന്നിരുന്നു. 2022 ജൂലൈയ്ക്ക് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.