18 January 2026, Sunday

വർണ്ണക്കൂടാരം ഉദ്ഘാടനം ചെയ്തു

Janayugom Webdesk
August 12, 2023 12:49 pm

കളരിക്കൽ ഗവണ്‍മെന്റ് എൽപി സ്കൂളിൽ ഒരുക്കിയ പ്രീ പ്രൈമറി വർണ്ണക്കൂടാരം ചെന്നിത്തല തൃപ്പെരുന്തുറ പഞ്ചായത്ത് പ്രസിഡന്റ് വിജയമ്മ ഫിലേന്ദ്രൻ ഉദ്ഘാടനം ചെയ്തു. സമഗ്ര ശിക്ഷ കേരളയുടെ സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി പത്തു ലക്ഷം രൂപ ഉപയോഗിച്ചാണ് വർണ്ണക്കൂടാരം ഒരുക്കിയത്. വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ നിഷ സോജൻ അധ്യക്ഷത വഹിച്ചു. ബിപിസി മാവേലിക്കര പി പ്രമോദ് സ്വാഗതം പറഞ്ഞു. എസ് എസ് കെ ജില്ല പ്രൊജക്ട് കോർഡിനേറ്റർ ഡി എം രജനീഷ് പദ്ധതി വിശദീകരണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് രവികുമാർ, ബി ആർ സി ട്രെയ്നർമാരായ ജ്യോതികുമാർ സി, സജീഷ്. ജി, ക്ലസ്റ്റർ കോ- ഓർഡിനേറ്റർ ബീനാകുമാരി, സുഭദ്ര കുട്ടി ടീച്ചർ, ശ്രീകുമാരി ടീച്ചർ, സരളാദേവി എസ്, ജിൻസി കൊച്ചുമോൻ, പ്രധാനധ്യാപിക മഞ്ജു എം, എന്നിവർ സംസാരിച്ചു.

Eng­lish Sum­ma­ry: The Var­nakoodaram was inaugurated

Kerala State - Students Savings Scheme

TOP NEWS

January 17, 2026
January 17, 2026
January 17, 2026
January 17, 2026
January 17, 2026
January 17, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.