18 December 2025, Thursday

Related news

December 14, 2025
December 10, 2025
December 6, 2025
December 3, 2025
November 26, 2025
November 23, 2025
November 22, 2025
November 12, 2025
November 8, 2025
November 7, 2025

മണിപ്പൂര്‍ മുഖ്യമന്ത്രി പങ്കെടുക്കാനിരുന്ന ചടങ്ങിന്‍റെ വേദി കത്തിച്ചു

Janayugom Webdesk
ന്യൂഡല്‍ഹി
April 28, 2023 1:00 pm

മണിപ്പൂര്‍ മുഖ്യമന്ത്രി ബീരേണ്‍സിങ് പങ്കെടുക്കാനിരുന്ന ചടങ്ങിന്‍റെ വേദി ജനക്കൂട്ടം കത്തിച്ചതിനെത്തുടര്‍ന്ന സംഘര്‍ഷം. പൂരാചന്ദ്പൂര്‍ ജില്ലയിലാണ് സംഭവം.സംഘര്‍ഷ സാധ്യത നിലനില്‍ക്കു്നനതു കണക്കിലെടുത്ത് ജില്ലയില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചു.

ഇന്‍റര്‍ നെറ്റ് സേവനങ്ങളും വിലക്കിയിട്ടുണ്ട്. ചുരാചന്ദ്പൂരില്‍ 114 പ്രഖ്യാപിച്ച പൊലീസ്, ജനങ്ങള്‍ കൂട്ടംചേരുന്നത് പാടില്ലെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. വ്യാഴാഴ്ച ഒരുസംഘം ആളുകള്‍, മുഖ്യമന്ത്രി പങ്കെടുക്കേണ്ടിയിരുന്ന വേദി തീയിട്ട് നശിപ്പിക്കുകയായിരുന്നു. മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യേണ്ടിയിരുന്ന ഓപ്പണ്‍ ജിമ്മും സ്പോര്‍ട്‌സ് കോംപ്ലക്‌സും പ്രക്ഷോഭകര്‍ അഗ്നിക്കിരയാക്കി.

പ്രാദേശിക ഗോത്രവര്‍ഗ വിഭാ​ഗമാണ് അക്രമത്തിന് പിന്നിലെന്നാണ് റിപ്പോർട്ടുകൾ. ബിജെപി സർക്കാർ സംരക്ഷിത വനങ്ങളുടേയും നീർത്തടങ്ങളുടേയും സർവേ നടത്തുന്നതിനെ ​ഗോത്രവിഭാ​ഗങ്ങൾ എതിർത്തിരുന്നു. ഇവരാണ് അക്രമത്തിന് പിന്നിലെന്നാണ് റിപ്പോർട്ട്. ഗോത്രവിഭാഗങ്ങളുടെ നേതൃത്വത്തിൽ ജില്ലയിൽ ഇന്ന് ബന്ദ് ആചരിക്കുകയാണ്. 

Eng­lish Summary:
The venue of the func­tion where the Manipur Chief Min­is­ter was to attend was set on fire

You may also like this video:

Kerala State - Students Savings Scheme

TOP NEWS

December 18, 2025
December 18, 2025
December 18, 2025
December 18, 2025
December 18, 2025
December 18, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.