
ബിഹാറിലെ ജനവിധി ഇന്നറിയാം. 243 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന വോട്ടെടുപ്പിന്റെ ഫലം രാവിലെ എട്ടുമണി മുതല്‍ പുറത്തുവരും. സംസ്ഥാനത്തെ 38 ജില്ലകളിലായി 46 വോട്ടെണ്ണല്‍ കേന്ദ്രങ്ങളിൽ വിപുലമായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയതായി അധികൃതർ അറിയിച്ചു. 243 അംഗ നിയമസഭയിലേക്ക് 6, 11 തീയതികളിലായി നടന്ന തെരഞ്ഞെടുപ്പിൽ 67.13% എന്ന ചരിത്രപരമായ പോളിങ് ശതമാനമാണ് രേഖപ്പെടുത്തിയത്. 2,616 സ്ഥാനാര്‍ത്ഥികളാണ് ആകെ മത്സരരംഗത്തുണ്ടായിരുന്നത്. 243 നിയമസഭാ മണ്ഡലങ്ങളിലും വോട്ടെണ്ണലിനുള്ള ക്രമീകരണങ്ങൾ പൂർത്തിയാക്കിയതായി തെരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു.
പോസ്റ്റൽ ബാലറ്റുകളാണ് ആദ്യം എണ്ണുക, വോട്ടെണ്ണൽ ദിനത്തില്‍ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സായുധ പൊലീസ് സേനയെയും ബിഹാർ പോലീസിനെയും സംസ്ഥാനത്തുടനീളം വിന്യസിച്ചിട്ടുണ്ട്, സംസ്ഥാനത്തിന് പുറത്തുനിന്നുള്ള 106 കമ്പനി സുരക്ഷാ ഉദ്യോഗസ്ഥരെയും അധികമായി വിന്യസിച്ചു. 24 മണിക്കൂറും സിസിടിവി നിരീക്ഷണവും മറ്റ് സുരക്ഷാ സംവിധാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
ഭൂരിഭാഗം എക്സിറ്റ്പോൾ ഫലങ്ങളും എൻഡിഎയ്ക്കാണ് വിജയം പ്രവചിച്ചിരിക്കുന്നത്. അതേസമയം എക്സിറ്റ് പോൾ ഫലങ്ങൾ തെറ്റിയ ചരിത്രം ബിഹാറിനുണ്ട്. സംസ്ഥാന ചരിത്രത്തിലെ തന്നെ റെക്കോർഡ് പോളിങ് ആണ് ഇത്തവണ രേഖപ്പെടുത്തിയത്. ഇത് ഭരണ വിരുദ്ധ വികാരത്തെ സൂചിപ്പിക്കുന്നതായി മഹാസഖ്യം അവകാശപ്പെടുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.