22 January 2026, Thursday

Related news

December 16, 2025
December 6, 2025
October 13, 2025
October 2, 2025
September 10, 2025
September 4, 2025
August 1, 2025
July 8, 2025
July 1, 2025
June 27, 2025

വിഴിഞ്ഞം പദ്ധതി വന്നത് ആര്‍ജ്ജവമുള്ള ഒരു സര്‍ക്കാര്‍ ഉളളതുകൊണ്ട്: മന്ത്രി കെ എന്‍ ബാലഗോപാല്‍

Janayugom Webdesk
തിരുവനന്തപുരം
February 13, 2025 9:53 am

വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷത്തിന്റെ വാദങ്ങള്‍ക്ക് നിയമസഭയില്‍ അക്കമിട്ട് മറുപടി നല്‍കി സംസ്ഥാന ധനകാര്യമന്ത്രി ബാലഗോപാല്‍. വിഴിഞ്ഞം പദ്ധതി ആരംഭിച്ചത് വിഎസ് സർക്കാരിന്റെ കാലത്താണ്. ഇച്ഛാശക്തിയുള്ള ഇടതുസർക്കാരാണ് വിഴിഞ്ഞം പദ്ധതി നടപ്പിലാക്കിയതെന്നും മന്ത്രി ബാലഗോപാല്‍ പറഞ്ഞു. ഏട്ടിലെ പശു പുല്ല് തിന്നില്ലെന്നതാണ് ഇവിടുത്തെ യുഡിഎഫിന്റെ സ്ഥിതിയെന്ന് മന്ത്രി ബാലഗോപാൽ പരിഹസിച്ചു. പശു പുല്ല് തിന്നണമെങ്കിൽ അതിനായി കൊണ്ടുപോകണം. അതിന് തന്റേടം വേണം . തന്റേടമുള്ള ഒരു സർക്കാർ ഇവിടെയുള്ളതുകൊണ്ടാണ് വിഴിഞ്ഞം പദ്ധതി നടപ്പായത്.വിഴിഞ്ഞം ഞങ്ങടെ കുഞ്ഞാണെന്നാ പ്രതിപക്ഷം പറഞ്ഞത്. ഈ പദ്ധതിക്കുവേണ്ടി ആദ്യം രംഗത്തെത്തിയത് വിഎസ് അച്യുതാനന്ദൻ സർക്കാരായിരുന്നുവെന്ന് ധനമന്ത്രി പറഞ്ഞു.

അന്ന് താൻ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്നു. അന്നത്തെ യുപിഎ സർക്കാരിലെ പ്രധാനമന്ത്രിയെ കണ്ട് വിഴിഞ്ഞം പദ്ധതിക്കുവേണ്ടി നിരവധി തവണ ആവശ്യം ഉന്നയിച്ചതും ധനമന്ത്രി എടുത്തു പറഞ്ഞു.വിഴിഞ്ഞം പദ്ധതിയ്ക്കായി ഭൂമി ഏറ്റെടുക്കുന്നതിനെ എതിർത്ത് യൂത്ത് കോൺഗ്രസുകാർ സമരം നടത്തിയ കാര്യവും മന്ത്രി സഭയിൽ ഓർമിപ്പിച്ചു. ആ ചരിത്രമൊന്നും മറക്കരുതെന്നും മന്ത്രി ബാലഗോപാല്‍ പറഞ്ഞു. ടെൻഡർ ചെയ്തിട്ടും ആ പദ്ധതി തുടങ്ങാൻ സാധിച്ചില്ല. വിഴിഞ്ഞം പദ്ധതിയുടെ ഒന്നാം ഘട്ടത്തിനുള്ള 5500 കോടി രൂപ ചെലവഴിക്കേണ്ടത് സംസ്ഥാന സർക്കാരാണെന്ന് മന്ത്രി പറഞ്ഞു. കേന്ദ്ര ഗവൺമെന്‍റ് തരണ്ട 850 കോടി തരാത്തതിൽ നിങ്ങൾക്ക് വല്ല വേദനയുമുണ്ടോ കോവളം എംഎൽഎയ്ക്ക് വല്ല വേദനയും തോന്നിയോയെന്നും ധനമന്ത്രി ചോദിച്ചു.

ഇതോടെ ഉത്തരംമുട്ടിയ പ്രതിപക്ഷം ധനമന്ത്രിയുടെ പ്രസംഗം തടസപ്പെടുത്താൻ ശ്രമിച്ച് രംഗത്തെത്തുകയായിരുന്നു. ബജറ്റിലെ പ്രഖ്യാപനങ്ങൾ നടപ്പിലായാൽ യുഡിഎഫിന്റെ സ്ഥിതി നരകതുല്യമായിരിക്കുമെന്ന് മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. കേരള ബജറ്റിനെ വിമര്‍ശിച്ച പ്രതിപക്ഷം കേന്ദ്രത്തിനെതിരെ എന്തെങ്കിലും പറഞ്ഞോ കേന്ദ്രം കേരളത്തിന് അർഹമായ വിഹിതം തരുന്നില്ല.ഇത് പറയാൻ കേരളത്തിലെ പ്രതിപക്ഷം തയ്യാറാകേണ്ടേയെന്നും മന്ത്രി ബാലഗോപാല്‍ അഭിപ്രായപ്പെട്ടു 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.