വാളയാറിൽ സഹോദരിമാരായ പെൺകുട്ടികളെ തൂങ്ങി മരിച്ച നിലയിൽ കണ്ട കേസിൽ പ്രതികളായ മാതാപിതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. തങ്ങളെ പ്രതികളാക്കി സി ബി ഐ സമർപ്പിച്ച കുറ്റപത്രങ്ങൾ റദ്ദ് ചെയ്ത് പുനരന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് മാതാപിതാക്കൾ ഹരജി നല്‍കിയിരുന്നു. ഒരു നടപടികളും പാടില്ലെന്നാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ നിര്‍ദ്ദേശം.
കുട്ടികൾ ആത്മഹത്യ ചെയ്തതല്ലെന്നും കൊലപാതകമാണെന്നുമാണ് ഹരജിയിലെ വാദം. കൊലപാതകമെന്ന് കണ്ടെത്താൻ മതിയായ തെളിവുകളുണ്ടായിട്ടും സിബി ഐ അത് വേണ്ടവിധം പരിഗണിച്ചില്ലെന്നും അവര്‍ ആരോപിച്ചു. കുട്ടികൾ കൊല്ലപ്പെട്ടതാണെന്ന് തെളിയിക്കുന്ന സെലോഫിൻ ടെസ്റ്റിന്റെ ഫലം, ഷെഡിലെ ഉത്തരത്തിന്റെ ഉയരവും കുട്ടികളുടെ ഉയരവും തമ്മിലുള്ള പൊരുത്തക്കേടുകൾ, കൊലപാതകസാധ്യത അന്വേഷിക്കണമെന്ന ഫോറൻസിക് സർജന്റെ മൊഴി, മൂത്ത കുട്ടി കൊല്ലപ്പെട്ട സമയത്ത് രണ്ടുപേർ മുഖം മറച്ച് പോകുന്നത് കണ്ടു എന്ന ഇളയ കുട്ടിയുടെ മൊഴി തുടങ്ങിയവയടക്കം ചൂണ്ടിക്കാട്ടിയാണ് മാതാപിതാക്കൾ ഹൈകോടതിയെ സമീപിച്ചത്. മരിച്ച പെൺകുട്ടികളുടെ അമ്മയെയും ഇളയ പെൺകുട്ടിയുടെ അച്ഛനും മൂത്ത കുട്ടിയുടെ രണ്ടാനച്ഛനുമായ വ്യക്തിയെയും കേസിൽ രണ്ടും മൂന്നും പ്രതികളാക്കിയാണ് സി ബി ഐ കുറ്റപത്രം നൽകിയിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.