9 December 2025, Tuesday

Related news

December 9, 2025
December 9, 2025
December 9, 2025
December 8, 2025
December 8, 2025
December 6, 2025
December 6, 2025
December 6, 2025
December 6, 2025
December 6, 2025

കളിക്കുന്നതിനിടെ വീടിന്റെ ഭിത്തി തകര്‍ന്ന് വീണു; സഹോദരങ്ങളായ കുട്ടികള്‍ മരിച്ചു

Janayugom Webdesk
പാലക്കാട്
November 8, 2025 8:35 pm

അട്ടപ്പാടിയില്‍ വീടിന്റെ ഭിത്തി തകര്‍ന്ന് സഹോദരങ്ങളായ കുട്ടികള്‍ മരിച്ചു. അജയ് — ദേവി ദമ്പതികളുടെ മക്കളായ ഏഴ് വയസ്സുകാരനായ ആദി. നാലുവയസ്സുകാരനായ അജ്‌നേഷ് എന്നിവരാണ് മരിച്ചത്. ബന്ധുവായ ആറ് വയസുകാരി അഭിനയക്കും പരിക്കേറ്റിരുന്നു. പാലക്കാട് അട്ടപ്പാടി കരുവാര ഉന്നതിയിലാണ് അപകടമുണ്ടായത്.

കുട്ടികളുടെ വീടിന് സമീപത്ത് കളിക്കുന്നതിനിടെ പാതിവഴിയില്‍ നിര്‍മാണം ഉപേക്ഷിച്ച വീടിന്റെ ഭിത്തി ഇടിഞ്ഞ് വീണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ മൂവരെയും കോട്ടത്തറ ആശുപത്രിയിലെത്തിച്ചെങ്കിലും സഹോദരങ്ങള്‍ അപ്പോഴേക്കും മരിച്ചിരുന്നു. കുട്ടികളുടെ മൃതദേഹം കോട്ടത്തറ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. മരണപ്പെട്ട കുട്ടികളും സീങ്കര സെന്റ് ജോർജ് എൽപി സ്‌കൂളിലെ വിദ്യാർഥികളാണ്. 2016 ൽ സർക്കാർ അനുവദിച്ച വീടാണ് നിർമാണം പൂർത്തിയാവാത്ത അവസ്ഥയിലുണ്ടായിരുന്നത്. പരിക്കേറ്റ കുട്ടിയെ തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റിയിട്ടുണ്ട്. മുഡുക ഗോത്ര ഉന്നതിയാണ് കരുവാര

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.