ലഹരിക്കെതിരായ യുദ്ധം ആരംഭിക്കേണ്ടത് വീടുകളിൽ നിന്നാണെന്നും ഇതിനായി വിപുലമായ കർമ്മ പദ്ധതിക്ക് സർക്കാർ രൂപം നൽകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 12 കോടി രൂപയുടെ ലഹരി മരുന്നാണ് അടുത്തകാലത്ത് പിടിച്ചെടുത്തത്. ചുരുങ്ങിയ കാലയളവിൽ 2503 ലഹരി സോഴ്‌സുകൾ റിപ്പോർട്ട് ചെയ്‌തു. ലഹരി എത്തിക്കുന്നവർക്കും, കടത്തുന്നവർക്കും എതിരായി കർശനമായ നടപടി ആണ് സ്വീകരിക്കുന്നത്.
സംസ്ഥാനം ലഹരിക്കെതിരെ യുദ്ധം നയിക്കുകയാണ്. വരും തലമുറകളെ കൊടും വിപത്തുകളിൽ നിന്നും രക്ഷിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
പൊലീസ്, എക്സൈസ് സേനകളുടെ സംയുക്ത യോഗം ചേർന്ന് ഒരുമിച്ചുള്ള പരിശോധന നടത്തുന്നുണ്ട്. വിവിധ സ്ഥലങ്ങളിൽ സംയുക്ത പരിശോധന തുടരുകയാണ്. 469 സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പുകൾ രൂപീകരിച്ചു. ജീവിതമാണ് ലഹരി ക്യാമ്പയിൽ അതിന്റെ ഭാഗമായി നടക്കുന്നു. എല്ലാ മേഖലകളിലും ഉള്ള ആളുകളുടെ കൂട്ടായ്‌മ സംഘടിപ്പിക്കും. ലഹരി ഉപയോഗവും വ്യാപനവും തടയാൻ വിപുലമായ യോഗം ചേർന്നു. വിവിധ വകുപ്പുകൾ ചെയ്തുവരുന്ന ലഹരി വിരുദ്ധ പ്രവർത്തികൾ വിശദീകരിച്ചു. ചർച്ചയിലെ നിർദേശങ്ങൾ വിദഗ്ധസമിതിയെ അറിയിക്കും. ഈ മാസം 16 മതമേലധ്യക്ഷൻമാരുടെ യോഗവും 17 ന് സർവകക്ഷി യോഗവും ചേരുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.