13 December 2025, Saturday

Related news

November 27, 2025
October 22, 2025
October 7, 2025
August 18, 2025
August 16, 2025
August 5, 2025
June 29, 2025
June 28, 2025
June 24, 2025
April 13, 2025

ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ കമ്പനിയുടെ വെയർഹൗസ് തകര്‍ന്നു

Janayugom Webdesk
ന്യൂഡല്‍ഹി
April 13, 2025 9:29 pm

ഉക്രെയ്‌നിലെ ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ കമ്പനിയുടെ വെയർഹൗസിലേക്ക് മിസൈലാക്രമണം നടത്തി റഷ്യ. ഇന്ത്യയിലെ ഉക്രെയ്ൻ എംബസി ഇക്കാര്യം സ്ഥിരീകരിച്ചു. മനപ്പൂര്‍വ്വമാണ് റഷ്യ ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ കമ്പനി ആക്രമിച്ചതെന്ന് എംബസി പ്രസ്താവനയില്‍ വ്യക്തമാക്കി. ഇന്ത്യയുമായി നല്ല സൗഹൃദ ബന്ധം അവകാശപ്പെടുന്ന റഷ്യ ഉക്രെയ്‌നിലെ ഇന്ത്യൻ ബിസിനസുകളെ മനഃപൂർവ്വം ലക്ഷ്യമിട്ടാണ് മിസൈലാക്രമണം നടത്തിയതെന്നും ഉക്രെയ‍്ന്‍ ആരോപിച്ചു. കുട്ടികൾക്കും പ്രായമായവർക്കും വേണ്ടിയുള്ള മരുന്നുകൾ അവര്‍ നശിപ്പിക്കുകയാണെന്നും ഉക്രെയ‍്ന്‍ അംബാസഡര്‍ മാർട്ടിൻ ഹാരിസ് പറഞ്ഞു. 

സംഭവത്തെക്കുറിച്ച് ഇ­ന്ത്യ­ൻ, റഷ്യൻ സർക്കാരുകൾ പ്രതികരിച്ചിട്ടില്ല. കീവിലെ കുസൂം ഹെല്‍ത്ത് കെയറിനു നേരെയാണ് ആക്രമണമുണ്ടായത്. ഉക്രെയ്ൻ, മോൾഡോവ, ഉസ്ബെക്കിസ്ഥാൻ, കസാക്കിസ്ഥാൻ, കെനിയ, ഐവറി കോസ്റ്റ്, ബെനിൻ, ബുർക്കിന ഫാസോ, എത്യോപ്യ, നൈജർ, കാമറൂൺ, മാലി, ടാൻസാനിയ എന്നിവയുൾപ്പെടെ 29 രാജ്യങ്ങളിൽ പ്രവര്‍ത്തിക്കുന്ന ഇന്ത്യയുടെ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയാണ് കുസും ഹെൽത്ത്കെയർ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.