
ഉത്തര്‍പ്രദേശില്‍‘ലഡ്ഡു മഹോത്സവ’ത്തിനിടെ വാച്ച് ടവര്‍ തകർന്ന് വീണ് അഞ്ച് പേര്‍ മരിച്ചു. 40 ലധികം പേർക്ക് പരിക്കേറ്റു. ബാഗ്‌പട്ടിലെ ബറൗത്തിലാണ് ജൈന സമൂഹം സംഘടിപ്പിച്ച ആദിനാഥ് നിർവാണയുടെ ലഡ്ഡു മഹോത്സവത്തിനിടെയാണ് അപകടം. സ്റ്റേജ് കെട്ടിടം തകർന്ന് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ നിരവധി പേര്‍ ആശുപത്രിയിൽ ചികിത്സയിലാണെന്നും ചിലരെ പ്രാഥമിക ചികിത്സ നൽകി വീട്ടിലേക്ക് വിട്ടയച്ചതായും ബാഗ്പത് എസ്പി അർപിത് വിജയവർഗിയ പറഞ്ഞു.
മാനസ്തംഭ് സമുച്ചയത്തിലെ തടികൊണ്ട് നിര്‍മ്മിച്ച സ്റ്റേജാണ് തകർന്നത്. 50ലേറെ പേര്‍ കുടുങ്ങി കിടക്കുന്നതായാണ് വിവരം. പരിക്ക് പറ്റിയവരെ ഇ‑റിക്ഷകൾ വഴി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സംഭവ സ്ഥലത്ത് ദുരിതാശ്വാസ പ്രവർത്തനങ്ങൾ വേഗത്തിലാക്കാനും പരിക്കേറ്റവർക്ക് അടിയന്തര വൈദ്യസഹായം ഉറപ്പാക്കാനും ഉത്തർപ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥ് നിർദ്ദേശം നൽകി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.