16 December 2025, Tuesday

Related news

December 3, 2025
November 30, 2025
November 29, 2025
November 28, 2025
November 17, 2025
November 10, 2025
November 6, 2025
November 4, 2025
November 3, 2025
October 31, 2025

പോലീസ് സ്റ്റേഷനിലെ 
കുടിവെള്ള കണക്ഷൻ വിച്ഛേദിച്ച് വാട്ടർ അതോറിറ്റി

Janayugom Webdesk
കുട്ടനാട്
July 15, 2023 8:16 pm

വെള്ളക്കരം കുടിശ്ശിക അടയ്ക്കാത്തതിനെ തുടര്‍ന്ന് എടത്വ പോലീസ് സ്റ്റേഷനിലെ കുടിവെള്ള കണക്ഷൻ ജല അതോറിറ്റി അധികൃതർ വിച്ഛേദിച്ചു. വനിത പോലീസ് ഉൾപ്പടെ 33 പോലീസ് ഉദ്യോഗസ്ഥരുള്ള എടത്വാ പോലീസ് സ്റ്റേഷനിലെ കുടിവെള്ള കണക്ഷനാണ് ഇന്ന് ഉച്ചക്ക് ഒരുമണിയോടെ ജല അതോററ്റി വകുപ്പ് ഉദ്യോഗസ്ഥരെത്തി വിച്ഛേദിച്ചത്. സ്റ്റേഷൻ ഹൗസ് ഓഫീസർ സാവകാശം ആവശ്യപ്പെട്ടുവെങ്കിലും ഇളവ് അനുവദിക്കുന്നതിന് ഉദ്യോഗസ്ഥർ തയ്യാറായില്ലെന്ന് ആക്ഷേപമുണ്ട്. കണക്ഷൻ വിശ്ചേദിച്ചതോടെ പോലീസ് ഉദ്ദ്യോഗസ്ഥർക്കും സ്റ്റേഷനിൽ എത്തുന്ന പൊതുജനങ്ങൾക്കും പ്രതികൾക്കും കുടിവെള്ളം ലഭിക്കാത്ത അവസ്ഥയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.