2 January 2026, Friday

Related news

December 31, 2025
December 30, 2025
December 25, 2025
December 23, 2025
December 21, 2025
December 21, 2025
December 20, 2025
December 19, 2025
December 19, 2025
December 10, 2025

വഴിത്തർക്കം; പരിഹാരം തേടി യുവതികൾ കുഞ്ഞുങ്ങളുമായെത്തി ഹൈവേ ഉപരോധിച്ചു

Janayugom Webdesk
കുളത്തൂപ്പുഴ
September 4, 2024 2:12 pm

തങ്ങളുടെ വീടുകളിലേക്ക് പോകുന്നതിനു സൗകര്യപ്രദമായ വഴിയില്ലെന്നും ഇതു സംബന്ധിച്ച് പരാതികൾ അധികൃതർ അവഗണിക്കുകയാണെന്നും ആരോപിച്ച് യുവതികൾ കുട്ടികളുമായെത്തി മലയോര ഹൈവേ ഉപരോധിച്ചു. കഴിഞ്ഞ ദിവസം ഉച്ചക്ക് രണ്ടു മണിയോടെയാണ് മാർത്താണ്ഡങ്കര സ്വദേശികളായ നിർമ്മല, രാജി, ബിന്ദു എന്നീ യുവതികൾ കുളത്തൂപ്പുഴ കെഎസ്ആർടിസിക്ക് സമീപം മലയോരഹൈവയിലിരുന്ന് ഗതാഗതം തടപ്പെടുത്തിയത്. 18 വർഷം മുമ്പ് ഗ്രാമപഞ്ചായത്തിൽ നിന്നും ഭവന നിർമ്മാണാനുകൂല്യമായി ലഭിച്ച ഇവരുടെ സ്ഥലത്തേക്ക് നടവഴി മാത്രമാണുള്ളത്. 

ഇത് വീതികൂട്ടുന്നതു സംബന്ധിച്ച് തർക്കം നിലനിൽക്കെ കഴിഞ്ഞ ദിവസം അയൽവാസിയുടെ പുരയിടവും കുളിമുറിയുടെ ഭാഗങ്ങളും കൈയ്യേറി ഇവിടേക്ക് വഴി വെട്ടിയതിനെ തുടർന്നുണ്ടായ പരാതി പൊലീസ് സ്റ്റേഷനിൽ പരിഗണനയിൽ തുടരുന്നതിനിടെയാണ് കഴിഞ്ഞ ദിവസം യുവതികൾ മലയോര ഹൈവേ തടഞ്ഞ് ഗതാഗതം തടസപ്പെടുത്തിയത്. ഗതാഗതം തടസപ്പെട്ടതോടെ കുളത്തൂപ്പുഴ പൊലീസെത്തി ഇവരെ പാതയിൽ നിന്നും നീക്കം ചെയ്യാൻ ശ്രമിച്ചുവെങ്കിലും യുവതികൾ തയ്യാറായില്ല. 

തുടർന്ന് കൂടുതൽ പൊലീസെത്തിയാണ് ഇവരെ നീക്കം ചെയ്ത ശേഷം ഗതാഗതം പുനഃസ്ഥാപിച്ചത്. പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടാകുന്ന വിധം ഗതാഗതം തടസപ്പെടുത്തിയതിനും ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി തടസപ്പെടുത്തിയതിനും യുവതികൾക്കെതിരെ കേസെടുത്ത കുളത്തൂപ്പുഴ പൊലീസ് സ്റ്റേഷൻ ജാമ്യത്തിൽ ഇവരെ വിട്ടയച്ചു.

Kerala State - Students Savings Scheme

TOP NEWS

January 2, 2026
January 2, 2026
January 2, 2026
January 1, 2026
January 1, 2026
January 1, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.