വിവാഹത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ പ്രതിശ്രുത വധുവിന്റെ അമ്മക്കൊപ്പം വരൻ ഒളിച്ചോടി. യുപി അലിഗഢിലാണ് സംഭവം. ഏപ്രിൽ 16നാണ് യുവതിയുടേയും യുവാവിന്റേയും വിവാഹം ഉറപ്പിച്ചിരുന്നത്. വിവാഹ ചെലവിനായി കരുതിയിരുന്ന രണ്ടര ലക്ഷം രൂപയും യുവതിയുടെ സ്വർണാഭരണങ്ങളും എടുത്താണ് വധുവിന്റെ അമ്മ വരനോടൊപ്പം പോയത്. വിവാഹത്തിനുള്ള വസ്ത്രങ്ങൾ വാങ്ങാനായി പോയ യുവാവിനെ മണിക്കൂറുകൾ കഴിഞ്ഞിട്ടും കാണാതായതോടെ കുടുംബം അന്വേഷിച്ചത്.
എന്നാൽ, ഫോണിൽ വിളിച്ചിട്ടും കിട്ടാതായതോടെ വധുവിന്റെ വീട്ടുകാരെ വിളിച്ച് വരൻ അവിടെ എത്തിയിട്ടുണ്ടോയെന്ന് അന്വേഷിച്ചത്. അപ്പോഴാണ് വധുവിന്റെ അമ്മയേയും കാണാതായെന്ന വിവരം അറിയുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ വരൻ വധുവിന്റെ അമ്മക്ക് മൊബൈൽ ഫോൺ വാങ്ങി നൽകിയിരുന്നുവെന്നും ഇരുവരും പരസ്പരം ആശയവിനിമയം നടത്തിയിരുന്നുവെന്നും മനസിലായത്. സംഭവത്തിന് പിന്നാലെ കുടുംബാംഗങ്ങൾ പരാതിയും നൽകി. എന്നാൽ, രണ്ട് പേരെയും കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ലെന്നും പൊലീസ് അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.