4 March 2026, Wednesday

Related news

March 4, 2026
March 3, 2026
March 3, 2026
March 3, 2026
March 3, 2026
March 2, 2026
March 2, 2026
March 2, 2026
March 1, 2026
March 1, 2026

പശ്ചിമേഷ്യൻ യുദ്ധം ഇന്ത്യൻ മഹാസമുദ്രത്തിലേക്കും; ശ്രീലങ്കൻ തീരത്ത് ഇറാന്റെ കപ്പൽ തകർത്തു

Janayugom Webdesk
കൊളംബോ
March 4, 2026 4:01 pm

പശ്ചിമേഷ്യയിലെ യുദ്ധം ഇന്ത്യൻ മഹാസമുദ്രത്തിലേക്കും വ്യാപിക്കുന്നു. ശ്രീലങ്കൻ തീരത്തിന് സമീപം ഇറാന്റെ കപ്പലിന് നേരെ അന്തർവാഹിനി ആക്രമണമുണ്ടായതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ആക്രമണത്തിൽ കപ്പലിലുണ്ടായിരുന്ന 101 പേരെ കാണാതാവുകയും 78 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ശ്രീലങ്കൻ നാവികസേനയും പ്രതിരോധ മന്ത്രാലയവും സ്ഥിരീകരിച്ചു.

അറേബ്യൻ ഉൾക്കടൽ, ഹോർമുസ് കടലിടുക്ക്, ഒമാൻ ഉൾക്കടൽ എന്നിവിടങ്ങളിൽ നിലവിൽ ഒരു ഇറാനിയൻ കപ്പൽ പോലും ചലനാത്മകമല്ലെന്ന് യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. ഒരു അന്തർവാഹിനി ഉൾപ്പെടെ ഇറാന്റെ 17 കപ്പലുകൾ തകർത്തതായും ഇറാനിലെ രണ്ടായിരത്തോളം ലക്ഷ്യസ്ഥാനങ്ങളിൽ ആക്രമണം നടത്തിയതായും യുഎസ് സൈന്യം വ്യക്തമാക്കി. “ഇന്ന് അറേബ്യൻ ഉൾക്കടലിലോ ഹോർമുസിലോ ഒമാൻ ഉൾക്കടലിലോ ഒരു ഇറാനിയൻ കപ്പൽ പോലും സഞ്ചരിക്കുന്നില്ല,” യുഎസ് സെൻട്രൽ കമാൻഡിലെ ബ്രാഡ് കൂപ്പർ എക്സിൽ പങ്കുവെച്ച വീഡിയോയിൽ പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.