14 February 2026, Saturday

Related news

February 5, 2026
February 3, 2026
February 3, 2026
January 25, 2026
January 24, 2026
January 23, 2026
January 22, 2026
January 19, 2026
January 19, 2026
January 19, 2026

ഫോണില്‍ സംസാരിക്കുന്നത് ചോദ്യം ചെയ്ത ഭര്‍ത്താവിനെ ഭാര്യ കൊ ലപ്പെടുത്തി

Janayugom Webdesk
ബെംഗളൂരു
December 22, 2023 4:42 pm

ഫോണില്‍ സംസാരിക്കുന്നത് ചോദ്യം ചെയ്ത ഭര്‍ത്താവിനെ ഭാര്യ കുത്തിക്കൊലപ്പെടുത്തി. സ്വകാര്യ കോളജിലെ സെക്യൂരിറ്റി ജീവനക്കാരനായ ഉമേഷ് ധാമിയാണ്(27) കൊല്ലപ്പെട്ടത്. ബെംഗളൂരുവിലെ ഹുളിമാവ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വ്യാഴാഴ്ചയാണ് സംഭവം. സുഹൃത്തുക്കളോടൊപ്പം പാര്‍ട്ടിക്ക് പോയ ഉമേഷ് അര്‍ധരാത്രി വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ ഭാര്യ മനീഷ ഫോണില്‍ സംസാരിക്കുന്നത് കണ്ടു. 

ഇതിനെച്ചൊല്ലി ദമ്പതികള്‍ തമ്മില്‍ വഴക്കുണ്ടായി. വഴക്കിനിടയിലെ ദേഷ്യത്തില്‍ മനീഷ ഉമേഷിന്റെ നെഞ്ചില്‍ കുത്തുകയായിരുന്നു. രക്തം വാര്‍ന്ന് ഉമേഷ് അവിടെ വച്ചുതന്നെ മരിച്ചു. ഉമേഷിന്റെ മൃതദേഹം വിക്ടോറിയ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.

Eng­lish Sum­ma­ry; The wife killed the hus­band who ques­tioned her about phone

You may also like this video 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.