
ഭാര്യ കാമുകനൊപ്പം ഒളിച്ചോടിപ്പോയതില്‍ മനംനൊന്ത് യുവാവ് തന്റെ നാല് മക്കളുമായി യമുനാ നദിയിലേക്ക് ചാടി. സൽമാൻ എന്ന യുവാവാണ് കുട്ടികളുമായി നദിയിൽ ചാടിയതെന്ന് തിരിച്ചറിഞ്ഞതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. ദിവസങ്ങൾക്കു മുമ്പാണ് സൽമാന്റെ ഭാര്യ കാമുകനൊപ്പം പോയത്. യുവതി ഒളിച്ചോടിയതിലുള്ള നിരാശ പ്രകടിപ്പിക്കുന്ന വീഡിയോകൾ സൽമാൻ മാതാപിതാക്കൾക്കും സഹോദരിമാർക്കും അയച്ചുനൽകിയിരുന്നു.
വെള്ളിയാഴ്ച, സൽമാൻ തന്റെ നാല് മക്കളോടൊപ്പം യമുന പാലത്തിൽ എത്തുകയും തുടർന്ന്, തന്റെയും മക്കളുടെയും മരണത്തിന് ഉത്തരവാദി ഭാര്യയാണെന്ന് പറഞ്ഞ് ഒരു വീഡിയോ ചിത്രീകരിക്കുകയും ചെയ്തിരുന്നു. പിന്നാലെ തന്റെ നാല് മക്കളോടൊപ്പം പുഴയിലേക്ക് ചാടുകയായിരുന്നു. സൽമാനും കുട്ടികളും വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് ശനിയാഴ്ചയാണ് അയാൾ കുട്ടികളോടൊപ്പം പുഴയിൽ ചാടിയെന്ന വിവരം അറിഞ്ഞതെന്നും സൽമാന്റെ സഹോദരി പറഞ്ഞു. പുഴയിൽ ചാടിയവരെ കണ്ടെത്താനായി മുങ്ങൽ വിദഗ്ധരെ നിയോഗിച്ചെങ്കിലും ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും തിരച്ചിൽ തുടരുകയാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.