ഉത്തർപ്രദേശിൽ ഭർത്താവ് തന്‍റെ സ്വന്തം ഭാര്യയെ കാമുകന് വിവാഹം ചെയ്ത് നൽകിയ സംഭവമാണ് ചര്‍ച്ചയാകുന്നത്. ഇപ്പോഴിതാ ഇതിൽ വന്‍ ട്വിസ്റ്റ്. ഉത്തർ പ്രദേശിലെ ഖൊരക്പൂരിൽ മാർച്ച് 25നാണ് ബബ്ലു എന്ന യുവാവ് ഭാര്യ രാധികയെ കാമുകനായ വികാസ് എന്ന യുവാവിന് വിവാഹം ചെയ്ത് നൽകിയത്. കൊലപ്പെടുത്തുമോയെന്ന ഭയത്താലാണ് ഇങ്ങനെ ചെയ്യുന്നതെന്നും തന്‍റെ മക്കളെ ഇനിയുള്ള കാലം തനിയെ നോക്കുമെന്നും ഇയാൾ വ്യക്തമാക്കിയിരുന്നു. എന്നാൽ, വിവഹം കഴിഞ്ഞ് ദിവസങ്ങള്‍ തികയും മുന്‍പേ ഭാര്യയെ തിരികെ കൂട്ടിക്കൊണ്ട് വന്നിരിക്കുകയാണ് ബബ്ലു.
2017ലാണ് ബബ്ലുവും രാധികയുമായുള്ള വിവാഹം നടന്നത്. ഇരുവർക്കും രണ്ട് മക്കളമുണ്ട്. മറ്റൊരു സംസ്ഥാനത്താണ് ബബ്ലു ജോലി ചെയ്യുന്നത്. അടുത്തിടെയാണ് ഭാര്യ പ്രദേശത്തുള്ള വികാസുമായി അടുപ്പത്തിലാണെന്ന് സംശയം ഇയാള്‍ക്ക് തോന്നിയത്. അതോടെ ബബ്ലു നാട്ടിലേക്കെത്തി. സംശയിച്ചത് സത്യമാണെന്ന് ഉറപ്പായതോടെ ആർക്കൊപ്പം ജീവിക്കാനാണ് താത്പര്യമെന്ന് ബബ്ലു രാധികയോട് ചോദിച്ചു. വികാസിനൊപ്പം ജീവിക്കാനാണ് താത്പര്യമെന്ന് പറഞ്ഞതോടെ നാട്ടുകാരെയും ബന്ധുക്കളെയും വിളിച്ചു വരുത്തി കാര്യങ്ങൾ അവതരിപ്പിക്കുകയും ഹിന്ദു ആചാരപ്രകാരം ശിവക്ഷേത്രത്തിൽ വച്ച് ബബ്ലുവിന്‍റെയും കുട്ടികളുടെയും സാന്നിധ്യത്തിലാണ് വികാസും രാധികയും വിവാഹിതരാവുകയും ചെയ്തത്. വിവാഹശേഷം ബബ്ലു ഇരുവർക്കുമൊപ്പം ഫോട്ടോക്ക് പോസ് ചെയ്തിട്ടുമുണ്ട്. വിവാഹം വലിയ രീതിയിൽ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തിരുന്നു.
മീററ്റിൽ ഭാര്യയും കാമുകനും ചേർന്ന് മെർച്ചന്‍റ് നേവി ഓഫിസറെ കൊന്ന് കഷ്ണങ്ങളാക്കി വീപ്പയിൽ ഇട്ട് അടച്ചിരുന്നു. ഭാര്യമാർ ഭർത്താക്കന്മാരെ കൊല്ലുന്ന കാലമാണ്. അതു കൊണ്ട് ഭയമാണ്. സ്വന്തം ജീവൻ ഉറപ്പാക്കാനായാണ് ഇത്തരമൊരു മാർഗം തെരഞ്ഞെടുത്തതെന്ന് ബബ്ലു അന്ന് പറഞ്ഞത്.
എന്നാൽ, വിവാഹത്തിന്‍റെ നാലാം നാൾ രാധികയെ തിരികെ വേണമെന്ന് അഭ്യർഥിച്ച് ബബ്ലു മാർച്ച് 28ന് രാത്രി വികാസിന്‍റെ വീട്ടിലെത്തുകയായിരുന്നു. ഏഴും രണ്ടും വയസുള്ള രണ്ട് കുട്ടികളെ ഒറ്റയ്ക്ക് പരിപാലിക്കാൻ ബുദ്ധിമുട്ടുകയാണെന്ന് ബബ്ലു അറിയിക്കുകയും ഏറെ നേരം രാധികയോട് സംസാരിച്ച ശേഷം വികാസും കുടുംബവും രാധികയെ ബബ്ലുവിനൊപ്പം മടങ്ങാൻ അനുവദിക്കുകയുമായിരുന്നു.
പിന്നാലെ വികാസിനൊപ്പം ഭാര്യയെ നിർബന്ധിച്ചാണ് വിവാഹം ചെയ്ത് അയച്ചതെന്നും ഭാര്യയുടെ ഭാഗത്ത് തെറ്റില്ലെന്നും ഇയാൾ മാധ്യമങ്ങളോട് പറഞ്ഞതായാണ് വിവരം. രാധികയ്ക്കൊപ്പം സമാധാന പൂർണമായ ജീവിതമാണ് ആഗ്രഹിക്കുന്നതെന്നും അവളുടെ ഉത്തരവാദിത്തം താൻ ഏറ്റെടുക്കുമെന്നും ബബ്ലു പറഞ്ഞു. തുടർന്ന് മക്കളേയും രാധികയേയും കൂട്ടി ബബ്ലു മറ്റൊരു സ്ഥലത്തേക്ക് താമസം മാറി. അതേസമയം വികാസ് മറ്റൊരിടത്തേക്ക് ജോലി തേടി പോയിരിക്കുകയാണെന്നും പറയുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.