16 December 2025, Tuesday

Related news

December 1, 2025
November 17, 2025
October 19, 2025
October 12, 2025
September 22, 2025
August 9, 2025
July 18, 2025
June 10, 2025
June 10, 2025
June 9, 2025

കാട്ടുപന്നി ബൈക്കിലിടിച്ച് തെറിച്ചു വീണ യാത്രക്കാരന്‍ മരിച്ചു

Janayugom Webdesk
കൊല്ലം
March 19, 2024 4:43 pm

കൊല്ലം കടയ്ക്കലില്‍ കാട്ടുപന്നി ഇടിച്ച് ബൈക്കില്‍ നിന്നും തെറിച്ചു വീണ ആള്‍ മരിച്ചു. മുക്കുന്നം സ്വദേശി മനോജ് (47) ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ശനിയാഴ്ച രാത്രിയാണ് അപകടമുണ്ടായത്. കടയ്ക്കല്‍ മുക്കുനത്തിനും കല്ലുതേരിക്കും ഇടയില്‍ വെച്ച് മനോജ് സഞ്ചരിച്ചിരുന്ന ബൈക്കില്‍ കാട്ടുപന്നി വന്നിടിച്ചത്. ബൈക്കില്‍ നിന്ന് തെറിച്ചു വീണ മനോജിന് ഗുരുതരമായി പരിക്കേറ്റിരുന്നു. തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ഗള്‍ഫിലായിരുന്ന മനോജ് നാട്ടില്‍ വന്നതിനുശേഷം തടിപ്പണി ചെയ്യുകയായിരുന്നു. ഭാര്യയും രണ്ടു മക്കളുമുണ്ട്.

Eng­lish Summary:The wild boar hit the bike; The eject­ed pas­sen­ger died

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.