പത്തനംതിട്ട കോന്നിയിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. കല്ലേലി പാടം സ്റ്റേഷൻ പരിധിയിലെ കടിയാർ ഭാഗത്താണ് കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. പാടം സ്റ്റേഷനിലെ ജീവനക്കാർ ഫീൽഡിൽ പോയ സമയത്താണ് ആനയെ ചരിഞ്ഞ നിലയിൽ കണ്ടത്. കാട്ടാനകൾ തമ്മിൽ കുത്ത് ഉണ്ടായി പരിക്കുപറ്റിയതാണെന്നും ഇതാണ് മരണകാരണമെന്നുമാണ് നിഗമനം. കോന്നി നടുവത്തും മുഴി റെയിഞ്ച് ഫോറസ്റ്റ് ഉദ്യോഗസ്ഥരും, പാടം സ്റ്റേഷനിലെ ഉദ്യോഗസ്ഥരും വെറ്റിനറി സർജന്റെയും നേതൃത്വത്തിൽ പോസ്റ്റുമോർട്ടം നടപടികൾ പുരോഗമിക്കുകയാണ്. പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്നാൽ ആന എങ്ങനെയാണ് ചരിഞ്ഞതെന്ന കാരണം കണ്ടെത്താന്‍ കഴിയും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.