5 January 2025, Sunday
KSFE Galaxy Chits Banner 2

Related news

December 10, 2024
October 21, 2024
October 4, 2024
October 3, 2024
October 2, 2024
September 26, 2024
September 22, 2024
September 22, 2024
September 19, 2024
September 10, 2024

ബ ലാത്സംഗം ചെയ്യാൻ ശ്രമിച്ച യുവാവിന്റെ ജനനേന്ദ്രിയം മുറിച്ച് യുവതി പൊലിസ് സ്റ്റേഷനില്‍; ആക്രമിച്ചത് തന്നെയെന്ന് യുവാവ്

Janayugom Webdesk
ലഖ്നൗ
November 16, 2023 1:07 pm

ബലാത്സംഗം ചെയ്യാൻ ശ്രമിച്ച യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചതിന് യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഉത്തർപ്രദേശിലെ കൗശാംബി ജില്ലയിലാണ് സംഭവം.കത്തി ഉപയോഗിച്ച് യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചശേഷം അതുമായി പൊലീസ് സ്റ്റേഷനിലെത്തി വിവരം അറിയിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

തന്റെ വീട്ടിൽ ഹൗസ് ഹെൽപ്പറായി ജോലി ചെയ്യുന്ന 23 കാരനായ യുവാവാണ് തന്നെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചതെന്നും യുവതി പറയുന്നു.ബുധനാഴ്ച വീട്ടിൽ മറ്റ് കുടുംബാംഗങ്ങൾ ഇല്ലാതിരുന്നത് സമയത്താണ് യുവാവ് യുവതിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചത്. അടുക്കള അടയ്ക്കാനെന്ന വ്യാജേന രക്ഷപ്പെടുകയും കത്തിയുമായി തിരികെ വരികയും ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചപ്പോൾ അവന്റെ ജനനേന്ദ്രിയം മുറിക്കുകയും ചെയ്തുവെന്നും യുവതി വ്യക്തമാക്കി. 

തുടർന്ന് പൊലീസ് സ്റ്റേഷനിലെത്തി ഇയാൾക്കെതിരെ പരാതി നൽകി. യുവാവിനെ ചികിത്സയ്ക്കായി പ്രയാഗ്‌രാജിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പൊലീസ് അറിയിച്ചു.

അതേസമയം വീട്ടില്‍ ആരുമില്ലാതിരുന്ന തക്കം നോക്കി യുവതി തന്നെ വിളിച്ചുവരുത്തി ആക്രമിക്കുകയായിരുന്നുവെന്ന് യുവാവ് പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. താന്‍ ചെറുപ്പകാലം മുതല്‍ ഈ വീട്ടില്‍ നിന്നയാളാണെന്നും യുവാവ് പൊലീസിന് നല്‍കിയ മൊഴയില്‍ പറയുന്നു. യുവാവിന്റെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് യുവതിക്കെതിരെ കേസെടുത്തു. തുടര്‍ന്ന് യുവതിയെ കസ്റ്റഡിയിലെടുത്തു.

Eng­lish Sum­ma­ry: The woman cut the gen­i­tals of the young man who tried to rape her at the police station

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.