16 December 2025, Tuesday

Related news

November 6, 2025
September 24, 2025
September 19, 2025
September 16, 2025
September 2, 2025
August 18, 2025
July 16, 2025
June 30, 2025
June 28, 2025
June 20, 2025

ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രസവത്തെത്തുടർന്ന് ചികിത്സയിലായിരുന്ന യുവതി മരി ച്ചു; ആശുപത്രിയിൽ സംഘർഷം

Janayugom Webdesk
ആലപ്പുഴ
April 28, 2024 4:21 pm

ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജില്‍ യുവതി ചികിത്സയിലിരിക്കെ മരിച്ചു. പ്രസവത്തെത്തുടര്‍ന്നുണ്ടായ രോഗബാധയാണ് കാരണമെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു.പുറക്കാട് കരൂർ തൈവേലിക്കകം അൻസറിന്റെ ഭാര്യ ഷിബിന (31) ആണ് മരിച്ചത്. ഒരു മാസം മുൻപാണ് പ്രസവം നടന്നത്. ആശുപത്രി അധികൃതരുടെയും ഡോക്ടർമാരുടെയും അനാസ്ഥയെന്നാരോപിച്ച് ബന്ധുക്കൾ പ്രതിഷേധിച്ചത് ആശുപത്രിയിൽ സംഘർഷാവസ്ഥയുണ്ടാക്കി. അമ്പലപ്പുഴ പോലീസ് അസ്വാഭികമരണത്തിന് കേസെടുത്തു.

അണുബാധ കരളിനെയും വൃക്കയേയും ബാധിച്ചതായും തുടർന്ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നതായും ആശുപത്രി അധികൃതര്‍ പറഞ്ഞു. ചികിത്സയിലായിരുന്ന ഷിബിന ഇന്ന് ഉച്ചയോടെയാണ് മരിച്ചത്. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.സിപിഎം കരൂർ ബ്രാഞ്ച് സെക്രട്ടറിയാണ് അൻസർ. 

Eng­lish Sum­ma­ry: The woman di ed while under­go­ing treat­ment at Alap­puzha Med­ical College

You may also like this video

Kerala State - Students Savings Scheme

TOP NEWS

December 16, 2025
December 16, 2025
December 16, 2025
December 16, 2025
December 16, 2025
December 16, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.