14 February 2026, Saturday

Related news

February 14, 2026
February 14, 2026
February 13, 2026
February 12, 2026
February 9, 2026
February 7, 2026
February 6, 2026
February 6, 2026
February 6, 2026
February 6, 2026

റോളർ കോസ്റ്ററിൽ നിന്ന് നിലത്തേക്ക് വീണ് യുവതി മരിച്ചു

Janayugom Webdesk
ന്യൂഡൽഹി
April 6, 2025 7:39 pm

പ്രതിശ്രുത വരൻ നോക്കിനില്‍ക്കെ യുവതി റോളർ കോസ്റ്ററിൽ നിന്നും നിലത്തേക്ക് വീണ് മരിച്ചു. 24 കാരിയായ പ്രിയങ്കയാണ് മരിച്ചത്. യുവതി തന്റെ പ്രതിശ്രുത വരൻ നിഖിലിനൊപ്പം സൗത്ത് വെസ്റ്റ് ഡൽഹിയിലെ കപഷേരയ്ക്ക് സമീപമുള്ള ഫൺ ആൻഡ് ഫുഡ് വാട്ടർ പാർക്കിലെത്തിയപ്പോഴാണ് അപകടം ഉണ്ടായത്. ഇരുവരും റൈഡറിൽ കയറിയപ്പോൾ റോളർ കോസ്റ്ററിന് തകരാറ് സംഭവിക്കുകയായും തുടർന്ന് സ്റ്റാൻഡ് പൊട്ടി പ്രിയങ്ക താഴേയ്ക്ക് വീഴുകയുമായിരുന്നു. ഗുരുതര പരിക്കുകളോടെ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം കുടുംബത്തിന് കൈമാറി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.