
വീട്ടിലെ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാത്തതിനെത്തുടർന്ന് യുവതി കെഎസ്ഇബി ഓഫീസിലെത്തി ആത്മ ഹത്യാഭീഷണി മുഴക്കി. ഞായറാഴ്ച മൂന്നു മണിയോടെ തലയോലപ്പറമ്പ് കെഎസ്ഇ ബി ഓഫീസിലാണ് സംഭവം. ദിവസങ്ങളായി വീട്ടിലെ വൈദ്യുതി ബന്ധം തകരാറിലായതിനെക്കുറിച്ച് പരാതിപ്പെട്ടിട്ടും പുനഃസ്ഥാപിക്കാൻ കെഎസ്ഇബി ഉദ്യോഗസ്ഥർ എത്തിയിരുന്നില്ല. തുടര്‍ന്നാണ് തലയോലപ്പറമ്പ് കോലത്താർ സ്വദേശിനി, കെഎസ്ഇബി ഓഫീസിൽ എത്തിയത്.
കാർ പോർച്ചിലെ ഫാനിൽ ഷാൾ ഇട്ട് ആത്മഹത്യാഭീഷണി മുഴക്കുകയായിരുന്നു. കെഎസ്ഇബി ഉദ്യോഗസ്ഥർ തലയോലപ്പറമ്പ് പൊലീസിൽ വിവരം അറിയിക്കുകയും പിന്നാലെ പൊലീസ് എത്തി അനുനയിപ്പിച്ചു സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോവുകയും ചെയ്തു. ഇതിനിടയിൽ കെഎസ്ഇബി ജീവനക്കാർ പോയി ഇവരുടെ വീട്ടിലെ വൈദ്യുതിബന്ധം പുനസ്ഥാപിക്കുകയും ചെയ്തു. തലയോലപ്പറമ്പ് സെക്ഷൻ ഓഫീസിന്റെ പരിധിയിലുള്ള പല ഭാഗങ്ങളിലും രണ്ടുദിവസമായി ഇത്തരത്തിൽ വൈദുതി തകരാർ ഉണ്ടെന്നും ഇത് പുനസ്ഥാപിച്ചു വരികയാണെന്നും ആണ് കെഎസ്ഇബി ഉദ്യോഗസ്ഥരുടെ വിശദീകരണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.