11 January 2026, Sunday

Related news

January 10, 2026
January 10, 2026
January 10, 2026
January 10, 2026
January 9, 2026
January 9, 2026
January 9, 2026
January 8, 2026
January 8, 2026
January 8, 2026

യുവതി കുളിമുറിയിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ, 9 മാസമുള്ള കുട്ടിക്കും പൊള്ളൽ, ദുരൂഹതയെന്ന് ബന്ധുക്കൾ

Janayugom Webdesk
May 16, 2023 10:55 pm

തിരുവനന്തപുരം പുത്തൻതോപ്പിൽ യുവതിയേയും കൈക്കുഞ്ഞിനേയും പൊള്ളലേറ്റ നിലയിൽ കണ്ടെത്തി. ഗുരുതരമായി പൊള്ളലേറ്റ യുവതി മരിച്ചു. പുത്തൻതോപ്പ് റോജാ ഡെയ്ലിൽ രാജു ജോസഫ് ടിൻസിലിയുടെ ഭാര്യ അഞ്ജു (23) ആണ്  മരിച്ചത്. ഇവരുടെ ഒൻപതു മാസം പ്രായമുള്ള മകൻ ഡേവിഡ് ഗുരുതര പൊള്ളലേറ്റ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെന്‍റിലേറ്ററിൽ ചികിത്സയിലാണ്

ഇന്ന് വൈകുന്നേരം ഏഴ് മണിയോടെയാണ് സംഭവം നടന്നത്. വീട്ടിനുള്ളിലെ കുളിമുറിയിലാണ് അഞ്ജുവിനെ പൊള്ളലേറ്റുമരിച്ച നിലയിൽ കണ്ടത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക വിവരം. എന്നാൽ ഇക്കാര്യം ഉറപ്പിക്കാനാകില്ലെന്നാണ് പൊലീസ് പറയുന്നത്. പൊലീസ് സ്ഥലത്തെത്തി അന്വേൽണം തുടങ്ങി. ഒന്നര വർഷം മുമ്പായിരുന്നു രാജു ജോസഫിന്‍റെയും അഞ്ജുവിന്‍റെയും വിവാഹം. വെങ്ങാനൂർ സ്വദേശിയാണ് അഞ്ജു. അതേസമയം യുവതിയുടെ  മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തി.

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.