
യുവതിയെ ഭര്‍ത്താവിന്റെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. ബാര അരമങ്ങാനം ആലിങ്കാല്‍ തൊട്ടിയില്‍ വീട്ടില്‍ രേഞ്ചഷിന്റെ ഭാര്യ കെ. നന്ദനയാണ് (21) മരിച്ചത്. ഞായറാഴ്ച രാവിലെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഏപ്രില്‍ 26‑നായിരുന്നു ഇവരുടെ വിവാഹം. പെരിയ ആയംപാറ വില്ലാരംപെതി കൊള്ളിക്കാലിലെ കെ. രവിയുടെയും സീനയുടെയും ഏക മകളാണ്.
വിവാഹത്തിന് മുന്‍പ് നന്ദന കാസര്‍കോട് ലാബ് ടെക്‌നീഷ്യനായി ജോലി ചെയ്തിരുന്നു. മേല്‍പ്പറമ്പ് പോലീസ് കേസെടുത്തു.
ആര്‍ഡിഒ ബിനു ജോസഫ്, എസ്‌ഐ കെ.എന്‍. സുരേഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തി. പോസ്റ്റ്മോര്‍ട്ടത്തിനായി മൃതദേഹം കാസര്‍കോട് ജനറല്‍ ആസ്പത്രിയിലേക്കു മാറ്റി. യുവതിയുടെ വീട്ടുകാര്‍ മരണത്തില്‍ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.