15 March 2025, Saturday
KSFE Galaxy Chits Banner 2

Related news

March 9, 2025
March 8, 2025
March 6, 2025
March 4, 2025
February 23, 2025
February 23, 2025
February 17, 2025
February 4, 2025
February 2, 2025
January 26, 2025

കായംകുളത്ത് യുവതിയെ വീടിനുള്ളില്‍ മ രിച്ച നിലയില്‍ കണ്ടെത്തി

Janayugom Webdesk
കായംകുളം
February 17, 2024 4:40 pm

കായംകുളം എരുവയില്‍ യുവതിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എരുവ കിഴക്ക് ശ്രീനിലയം വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന തെക്കേക്കര വാത്തികുളം ശാന്താ ഭവനം വീട്ടില്‍ പ്രശാന്തിന്റെ ഭാര്യ ലൗലിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. 34വയസായിരുന്നു. വാടക വീടിന്റെ സ്വീകരണ മുറിയിലാണ് മൃദദേഹം കാണ്ടെത്തിയത്. 

കഴുത്തില്‍ പാട് ഉള്ളതായി പൊലീസ് അറിയിച്ചു. രണ്ടു ദിവസം മുന്‍പ് ഇവരുടെ മക്കള്‍ ലൗലിയുടെ വീട്ടില്‍ പോയിരിക്കുകയായിരുന്നു. തിരികെ ഇന്ന് രാവിലെ വീട്ടില്‍ എത്തി കതക് തുറന്നപ്പോഴാണ് ലൗലിയെ സ്വീകരണ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കായംകുളം പൊലീസിനെ വിവരം അറിയിക്കുകയും പൊലീസ് സ്ഥലത്തെത്തുകയും ചെയ്തു. ഭര്‍ത്താവ് കൊലപ്പെടുത്തിയതാണെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

Eng­lish Summary:The woman was found dead inside her house in Kayamkulam

You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.