
തീപ്പൊള്ളലേറ്റ് തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതി മരിച്ചു. ചികിത്സയിലിരിക്കെ ശനിയാഴ്ച വൈകീട്ട് 4:30ന് ആയിരുന്നു മരണം. പെരിഞ്ഞനം ഓണപ്പറമ്പ് കക്കരിപ്പാടത്തിന് തെക്കു ഭാഗം കോഴിപ്പറമ്പിൽ സുബീഷിൻറെ ഭാര്യ അർച്ചന (30)യാണ് മരിച്ചത്. 80 ശതമാനത്തോളം പൊള്ളലേറ്റ നിലയിലായിരുന്ന യുവതിയെ പിന്നീട് ആദ്യം മറ്റൊരീശപപത്രിയിലും തുടര്‍ന്ന് തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു.
മക്കൾ: ആഷ്ന, ആദിക്, കൃഷ്ണ.കഴിഞ്ഞ ശനിയാഴ്ച രാത്രി 10 മണിയോടെയായിരുന്നു അർച്ചനയെ തീപ്പൊള്ളലേറ്റ നിലയിൽ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.