
എറണാകുളം തേവരയിൽ വീട്ടുവളപ്പില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. കോന്തുരുത്തി പള്ളിക്ക് സമീപമുള്ള വീട്ടുവളപ്പിലാണ് മൃതദേഹം കണ്ടെത്തിയത്. വീട്ടുടമസ്ഥൻ ജോര്‍ജിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. രാവിലെ പ്രദേശത്ത് എത്തിയ ശുചീകരണതൊഴിലാളികളാണ് മൃതദേഹം ആദ്യം കണ്ടത്. മൃതദേഹത്തിനടുത്ത് ജോർജ് ഇരിക്കുന്നത് കണ്ടാതായി അവര്‍ മൊഴി നല്‍കി. കൂടാതെ ഇയാള്‍ ചാക്ക് അന്വേഷിച്ച് നടന്നതായും സമീപവാസികള്‍ പൊലീസിനോട് പറഞ്ഞു.
എന്നാല്‍ തനിക്ക് ഇതിനെ പറ്റില ഒന്നും അറിയില്ലെന്നായിരുന്നു ജോര്‍ജിന്റെ മൊഴി. പൊലീസിന്റെ ചോദ്യങ്ങള്‍ക്ക് പരസ്പരവിരുദ്ധമായിയാണ് ആയാള്‍ ഉത്തരം നല്‍കിയത്. പ്രായമായ ആളുകളെ പരിചരിക്കുന്ന ജോലിയാണ് ജോർജിന്. സ്ഥിരമായി ഇയാള്‍ മദിയപിക്കാറുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. കൊലപാതകമാണോ എന്ന നിഗമനത്തിലാണ് പൊലീസ്. മൃതദേഹം ഇതുവരെയും തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല.ഇയാളെ കൂടുതല്‍ ചോദ്യം ചെയ്യുമെന്നും അന്വേഷണം ഊര്‍ജിതമാക്കുമെന്നും പൊലീസ് അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.