
നിബന്ധനകളോടെ കേന്ദ്രം പാസാക്കിയ വനിതാ സംവരണ നിയമം നോക്കുകുത്തിയായെന്ന് സിപിഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം ആനി രാജ. സെൻസസും മണ്ഡല പുനർനിർണയവും കഴിഞ്ഞ് വനിതാ സംവരണമാകാമെന്ന കേന്ദ്ര സർക്കാർ നിലപാട് സ്ത്രീകളെ അപമാനിക്കുന്നതിന് തുല്യമാണെന്ന് അവർ പറഞ്ഞു. സിപിഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വനിതാ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. അങ്കണവാടി, ആശ, സ്കൂൾ ഉച്ചഭക്ഷണം, തൊഴിലുറപ്പ് തുടങ്ങി സ്ത്രീകൾ പണിയെടുക്കുന്ന മേഖലകളിൽ വേതന വർധന വേണമെന്ന ആവശ്യം കേന്ദ്ര സർക്കാർ എല്ലാ ബജറ്റുകളിലും നിഷേധിക്കുകയാണ്. കേന്ദ്ര സർക്കാർ പ്രാഥമിക വിദ്യാഭ്യാസത്തെ അവഗണിക്കുന്നത് മൂലം രാജ്യത്ത് പെൺകുട്ടികളുടെ വിദ്യാഭ്യാസ നിലവാരം കുറഞ്ഞു. സാർവത്രിക റേഷൻ വിതരണത്തിൽ കേന്ദ്ര സർക്കാർ കൊണ്ടുവന്ന മാറ്റങ്ങൾ കൂടുതൽ വിനയായതും സ്ത്രീകൾക്കാണെന്ന് ആനി രാജ കൂട്ടിച്ചേർത്തു.
മഹിളാ സംഘം ജില്ലാ വൈസ് പ്രസിഡന്റ് മണി വിശ്വനാഥ് അധ്യക്ഷയായി. കൃഷി മന്ത്രി പി പ്രസാദ്, മഹിളാ സംഘം സംസ്ഥാന പ്രസിഡന്റ് പി വസന്തം, സ്വാഗത സംഘം ജനറൽ കൺവീനർ ടി ജെ ആഞ്ചലോസ്, സിപിഐ ജില്ലാ സെക്രട്ടറി എസ് സോളമൻ, മഹിളാ സംഘം ജില്ലാ സെക്രട്ടറി ദീപ്തി അജയകുമാർ, ഡി സുരേഷ് ബാബു, എം കെ ഉത്തമൻ, ജില്ലാ ഭാരവാഹികളായ സി ജയകുമാരി, സാറാമ്മ തങ്കപ്പൻ, ബീനാ അശോകൻ, സന്ധ്യാ ബന്നി, ഡി രോഹിണി, അനിതാ തിലകൻ, മിനി സലിം, രാഗിണി രമണൻ, സ്മിതാ ദേവാനന്ദ് എന്നിവർ സംസാരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.