
ഹരിത കർമ്മസേനയുടെ പ്രവർത്തനങ്ങൾ വിലമതിക്കാനാവാത്തതാണെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ. ഹരിത കർമ്മസേനയുടെ ആറാം വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. ഇത്രയും നാളത്തെ ഹരിത കർമ്മസേനയുടെ പ്രവർത്തനങ്ങൾ മൂലമാണ് നദികളിലും, തോടുകളിലും പ്ലാസ്റ്റിക് മാലിന്യങ്ങൾ കാണാനാവാത്തത്എന്നും ജില്ല പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
എലിക്കുളം ഗ്രാമ പഞ്ചായത്ത് ജിമ്മിച്ചൻ ഈറ്റത്തോട് അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ ഷേർളി അന്ത്യാങ്കുളം, അഖിൽ അപ്പുക്കുട്ടൻ, പഞ്ചായത്തംഗങ്ങളായ സിനി ജോയ്, മാത്യൂസ് പെരുമനങ്ങാട്ട്, ആശ റോയ്, സെൽവി വിൽസൺ, ദീപ ശ്രീജേഷ്, സിനിമോൾ കാക്കശ്ശേരിൽ, നിർമ്മല ചന്ദ്രൻ, ജെയിംസ് ജീരകത്ത്, യമുന പ്രസാദ്, ഹരിത കർമ്മസേന കോ-ഓർഡിനേറ്റർ വി.പി.ശശി, പഞ്ചായത്ത് സെക്രട്ടറി മാർട്ടിൻ ജോർജ്, അസിസ്റ്റന്റ് സെക്രട്ടറി സിന്ധുമോൾ കെ.കെ, കുടുംബശ്രീ ചെയർ പേഴ്സൺ പി.എസ്. ഷെഹ്ന എന്നിവർ സംസാരിച്ചു. ഹരിത കർമ്മസേനാംഗങ്ങൾക്ക് പുരസ്കാരവും നല്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.