സംസ്ഥാനത്തെ കോടതികൾ തിങ്കളാഴ്ച്ച മുതൽ ഓൺലൈനായി പ്രവർത്തിക്കും. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ഹൈക്കോടതിയുടെയും കീഴ്ക്കോടതികളിലെയും നടപടികള്‍ ഓൺലൈനാക്കി ക്രമീകരിക്കുന്നത് . ഇത് സംബന്ധിച്ച് ഹൈക്കോടതി സർക്കുലർ ഇറക്കി. പൊതുജനങ്ങൾക്ക് കോടതികളിൽ പ്രവേശിക്കുന്നതിന് നിയന്ത്രണവുമുണ്ടാകും.
തീർത്തും ഒഴിവാക്കാനാകാത്ത കേസുകളിൽ മാത്രമേ നേരിട്ട് വാദം കേൾക്കു. പരമാവധി 15 പേര്‍ക്ക് മാത്രമാണ് കോടതിയിൽ പ്രവേശനം അനുവദിക്കുക. ജില്ലാ മജിസ്ട്രേറ്റ് ഇക്കാര്യം പരിശോധിക്കണം. ചീഫ് ജസ്റ്റിസിന്റ അധ്യക്ഷതയിൽ ഹൈക്കോടതി ഫുൾ കോർട്ട് സിറ്റിങ് നടത്തിയാണ് തീരുമാനമെടുത്തത്. കോടതി പ്രവർത്തനം ഓൺലൈനാക്കുന്നതിൽ ബാർ കൗൺസിലിന്റെയും അഡ്വക്കേറ്റ് അസോസിയേഷന്റെയും അഭിപ്രായവും തേടിയിരുന്നു.
english summary; The work of the courts will be online from tomorrow
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.